Veg

ഹോട്ടലിൽ നിന്നും ലഭിക്കുന്ന വിധത്തിലുള്ള തേങ്ങാ ചട്ടിണി വീട്ടിലുണ്ടാക്കാം

ശരവണഭവൻ ഹോട്ടലിൽ എല്ലാം ലഭിക്കുന്നത് പോലെയുള്ള തേങ്ങാ ചട്ടിണി നമുക്ക് വീട്ടിൽ തന്നെ ഒരു ചെറിയ ഇൻഗ്രീഡിയൻസ് സ്പെഷ്യൽ ആയി ചേർത്ത് ഉണ്ടാക്കാം.

ഇതിനായി മിക്സിയുടെ ചെറിയ ജാറിൽ അരക്കപ്പ് ചെരുകിയ തേങ്ങ ഇടുക, തേങ്ങ നല്ല ഫ്രഷ് ആയതാണെങ്കിൽ അത്രയും നല്ലത് അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി തൊലി കളഞ്ഞു ഇടണം, ശേഷം മൂന്ന് പച്ചമുളക് ഞെട്ട് കളഞ്ഞത് മുഴുവനോടെ ഇട്ടുകൊടുക്കുക, ഇനി ചട്ടിണിക്ക് ഒരു ചുവപ്പ് കളർ വേണമെങ്കിൽ ഒന്നോ രണ്ടോ വറ്റൽമുളക് ചേർക്കാം, കൂടാതെ രണ്ട് വേപ്പിലയും, ഒരു വെളുത്തുള്ളിയുടെ അല്ലിയും, രണ്ട് ടീസ്പൂൺ കടലപ്പരിപ്പ് കൂടി ചേർക്കണം. കടലപ്പരിപ്പ് റോസ്റ്റ് ചെയ്തിട്ട് വേണം അതിലേക്ക് ഇട്ട് കൊടുക്കുവാൻ അതിനുശേഷം ആവശ്യത്തിന് ഉപ്പും സ്പെഷ്യൽ ഇൻഗ്രീഡിയൻസ് ആയ തൈര് ഒരു ടേബിൾസ്പൂൺ കൂടി ഇതിലേക്ക് ഒഴിച്ചുകൊടുക്കുക പുളി കൂടുതലുള്ള തൈര് ആണെങ്കിൽ അര ടേബിൾ സ്പൂൺ മതിയാകും. ശേഷം അല്പം വെള്ളം കൂടി ഒഴിച്ച് കൊടുത്തു നല്ലപോലെ മിക്സിയിൽ അടിച്ചു കൊടുത്ത് തേങ്ങ ചട്ടിണി തയ്യാറാക്കുക.

അതിനുശേഷം ജാർ തുറക്കുമ്പോൾ തന്നെ നല്ല അടിപൊളി മണമായിരിക്കും വരുക ഇതിന്മേൽ താളിക്കുവാൻ ഒരു പാനിൽ 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടാകുമ്പോൾ കടുക് അര ടീസ്പൂൺ അതിലേക്ക് ഇട്ട് പൊട്ടിക്കുക കടുക് പൊട്ടി തുടങ്ങുമ്പോൾ ⅓ ടേബിൾസ്പൂൺ ഉഴുന്നുപരിപ്പ്, നാലോ അഞ്ചോ ഫ്രഷായ കറിവേപ്പിലയും ഒണക്ക മുളക് കൂടി ചേർത്ത് നല്ലപോലെ പച്ചമണം മാറുന്നതുവരെ റോസ്റ്റ് ചെയ്യുക എപ്പോഴും തീ ലോ ഫ്ലെയിമില് ആയിരിക്കാൻ ശ്രദ്ധിക്കണം.

ശേഷം പച്ച മണം മാറി വരുമ്പോൾ തീ ഓഫ് ചെയ്തു നേരത്തെ ഉണ്ടാക്കി വച്ചിരിക്കുന്ന ചട്ടിണിയുടെ മുകളിലേക്ക് ഇത് ഒഴിച്ചു കൊടുക്കാവുന്നതാണ്, പിന്നീട് കഴിക്കാൻ എടുക്കുമ്പോൾ ഒന്നുകൂടി മിക്സ് ചെയ്തു വിളമ്പാവുന്നതാണ് ഇങ്ങനെ ചെയ്താൽ ഹോട്ടലിലെ പോലെ തന്നെ നമ്മുടെ വീട്ടിലും അധി രുചികരമായി തേങ്ങ ചട്ടിണി ഉണ്ടാക്കാൻ സാധിക്കും.