രണ്ടു കപ്പ് ചോറ് ഉണ്ടെങ്കിൽ വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു ഹൽവ പലഹാരം വീട്ടിൽ റെഡി ആകാം

വറൈറ്റി ആയ രണ്ടു കപ്പ് ചോറ് ഉണ്ടെങ്കിൽ വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു ഹൽവ പലഹാരം തയ്യാറാക്കാം.

ഇതിനായി മിക്സിയുടെ വലിയ ജാറിലേക്ക് രണ്ട് കപ്പ് ചോറ്, അരക്കപ്പ് വെള്ളം മാത്രം ഒഴിച്ച് ഒട്ടും തരികളില്ലാതെ പേസ്റ്റ് പോലെ ഒന്ന് അരച്ചെടുത്തു ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ കോൺഫ്ളവർ, കാൽ കപ്പ് വെള്ളത്തിൽ കട്ടകളില്ലാതെ കലക്കി ഒഴിച്ച് മിക്സ് ചെയ്ത് അതിലേക്ക് ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് വീണ്ടും ഇളക്കി രണ്ടു നുള്ള് ഗ്രാമ്പൂ പൊടിച്ചത് താല്പര്യമുണ്ടെങ്കിൽ ചേർത്തുകൊടുക്കാം, ഇത് ചേർത്താൽ പ്രത്യേക ഒരു രുചിയായിരിക്കും.

അതിനുശേഷം ഒരു കപ്പ് ശർക്കര ഗ്രേറ്റ് ചെയ്തതിലേക്ക് മുക്കാൽ കപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് പതഞ്ഞു പൊങ്ങിയ ശർക്കരപ്പാനി വേറൊരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് അരിച്ചൊഴിക്കാം, എന്നിട്ട് തീ ഓൺ ചെയ്തു അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ഇളക്കിയതിനുശേഷം മുക്കാൽ ടീസ്പൂൺ ഏലക്കായ പഞ്ചസാരയുമായി പൊടിച്ചത് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് അതിലേക്ക് ചോറിൻറെ മിക്സ് ചേർത്ത് മീഡിയം തീയിൽ അടിയിൽ പിടിക്കാതെ 20 മിനിറ്റോളം ഇളക്കി ഒരുവിധം കട്ടിയായി ബബിൾസ് മുകളിലായി വന്നു തുടങ്ങുമ്പോൾ ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്തു, ശേഷം ഒരു നുള്ള് ഉപ്പു കൂട്ടിയിട്ട് ലാസ്റ്റ് ഒരുവിധം പാത്രത്തിൽ നിന്നെല്ലാം വിട്ടു വരാൻ തുടങ്ങുന്ന പരുവമാകുമ്പോൾ ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത്, അണ്ടിപ്പരിപ്പ്, ബദാം ഒക്കെ ചെറുതായി നുറുക്കിയത് ചേർത്ത് മിക്സ് ചെയ്ത് ഇളകുമ്പോൾ അതോടൊപ്പംതന്നെ പാനിൽ നിന്നു മുഴുവനായി അലുവ വിട്ട് വരുമ്പോൾ തീ ഓഫ് ചെയ്യാം.

എന്നിട്ട് നെയ്യ് തടവിയതും അതിനുമുകളിലായി നട്സ് ചെറുതായി മുറിച്ചു വിതറിയതുമായ പാത്രത്തിലേക്ക്ട്ട് ചൂടോടുകൂടെതന്നെ ഹൽവ ഇട്ട് സെറ്റ് ചെയ്തു ഒരു മണിക്കൂർ തണുക്കാൻ വെച്ചതിനുശേഷം നല്ല അടിപൊളി ഹൽവ തയ്യാറാക്കാവുന്നതാണ്. ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റി കഴിഞ്ഞിട്ട് ചോറുകൊണ്ടുള്ള ഹൽവ മുറിച്ചു കഴിക്കാവുന്നതാണ്. ഇത് ഉണ്ടാക്കുന്ന രീതി കാണണമെങ്കിൽ കാണാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *