നമ്മുടെ ഹൈഡ് ആൻഡ് സീക്ക് ചോക്ലേറ്റ് ബിസ്ക്കറ്റ് കൊണ്ട് ഒരു ചോക്ലേറ്റ് ഐസ്ക്രീം, കിടിലം ആണ്

ഹൈഡ് ആൻഡ് സീക്ക് ബിസ്ക്കറ്റ് കൊണ്ട് ഒരു സൂപ്പർ ചോക്ലേറ്റ് ഐസ്ക്രീം.

ഈ ഐസ്ക്രീം തയ്യാറാക്കാൻ ആയി മിക്സിയുടെ ജാറിലെക്ക് ഒന്നര പാക്കറ്റ് ഹൈഡ് ആൻഡ് സീക്ക് ബിസ്കറ്റ് ഇട്ടുകൊടുക്കാം, അതിലേക്ക് നാല് ടേബിൾ സ്പൂൺ പഞ്ചസാരയും, താല്പര്യമുണ്ടെങ്കിൽ രണ്ട് ടീസ്പൂൺ കൊക്കോ പൗഡർ ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കുക.

ശേഷം ഈ പൊടി അരിച്ചെടുക്കണം, എന്നിട്ട് വീണ്ടും മുഴുവനായും പൊടിയാത്തത് ഉണ്ടെങ്കിൽ വീണ്ടും മിക്സിയിലിട്ട് പൊടിച്ചു അരിക്കാവുന്നതാണ്. എന്നിട്ടു അര ലിറ്റർ പാൽ ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിൽ ഈ പൊടി ഇട്ട് ഒന്ന് നല്ലപോലെ മിക്സ് ചെയ്തു അടുപ്പത്തുവച്ച് ചെറു തീയിൽ തന്നെ നിർത്താതെ ഇളക്കി കൊടുക്കാം.

പാൽ നല്ലപോലെ കുറുകി കേക്ക് ബാറ്ററിന്റെ ഒക്കെ പരുവം ആകുമ്പോൾ ഫ്ലേയിം ഓഫ് ചെയ്യാവുന്നതാണ്. പിന്നെ അത് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക്‌ ഒഴിച്ച് നല്ലപോലെ സ്മൂത്ത് ആയി കട്ടകൾ ഒന്നുമില്ലാതെ അടിച്ചെടുക്കാം.

അതുകഴിഞ്ഞ് അതൊരു എയർ ടൈറ്റ് ആയിട്ടുള്ള പാത്രത്തിലേക്ക് ഒഴിച്ച് അലുമിനിയം ഫോയിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് പേപ്പർ കൊണ്ട് മൂടി അടച്ച് ഫ്രീസറിൽ നാലു മണിക്കൂർ നേരം വയ്ക്കാവുന്നതാണ്.

നാല് മണിക്കൂറിനു ശേഷം വീണ്ടും എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അടിച്ചെടുത്തു വീണ്ടും കണ്ടെയ്നറിൽ ഒഴിച്ച് ഫോയിൽ അഥവാ പ്ലാസ്റ്റിക് പേപ്പർ കൊണ്ട് തന്നെ മൂടി അടച്ച് 8 തൊട്ട് 10 മണിക്കൂർ വരെ ഫ്രീസറിൽ വെക്കാം. പിന്നീട് എടുത്താൽ പുറത്ത് നിന്ന് വാങ്ങുന്ന പോലത്തെ നല്ല ചോക്ലേറ്റ് ഐസ്ക്രീം ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *