ഇനി മാഗി വാങ്ങുമ്പോൾ വ്യത്യസ്തമായ ചൈനീസ് സ്റ്റൈലിൽ ഒന്ന് തയ്യാറാക്കി നോക്കാം, ഇഷ്ടപ്പെടും

ഇനി മാഗി വാങ്ങുമ്പോൾ വ്യത്യസ്തമായ ചൈനീസ് സ്റ്റൈലിൽ ഒന്ന് തയ്യാറാക്കി നോക്കാം, തീർച്ചയായും ഇഷ്ടപ്പെടും. ഇതിനായി കടായി അടുപ്പത്ത് വെച്ച്തിലേക്ക് രണ്ട് ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ 3 വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത്, ഒരു സവാള ചെറുതായരിഞ്ഞത് ചേർത്ത് ചെറുതായി വാടി വരുമ്പോൾ അതിലേക്ക് മീഡിയം ക്യാരറ്റ്, ചെറിയ ക്യാപ്സിക്കം, 1 തക്കാളി എന്നിവ നീളത്തിലരിഞ്ഞത് വലിയ തീയിലിട്ട് വഴറ്റിയെടുക്കുക.

ഇവ ചെറുതായി വാടി വരുമ്പോൾ അതിലേക്ക് അരടീസ്പൂൺ കുരുമുളകുപൊടി, 1 ടീസ്പൂൺ മല്ലിപ്പൊടി, 2 ടേബിൾസ്പൂൺ ടൊമാറ്റോസോസ്, ഒന്നരടീസ്പൂൺ സോയസോസ്, ഒപ്പം മാഗിയിലെ മസാല(1) താല്പര്യമുണ്ടെങ്കിൽ ഇട്ട് കൊടുക്കാം, എന്നിട്ട് നല്ലപോലെ വഴറ്റിയതിനു ശേഷം പച്ച മണം മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്യാം. ഇങ്ങനെ പാചകം ചെയ്യാൻ തുടങ്ങുമ്പോൾ മറ്റൊരു പാത്രത്തിൽ മാഗി വേവിക്കാനുള്ള വെള്ളം വയ്ക്കാവുന്നതാണ്, എന്നിട്ട് ഇത്രയുമായി കഴിയുമ്പോൾ വെള്ളം വെട്ടിതിളച്ചു വരുന്നതാണ്. അപ്പോൾ അതിലേക്ക് 2 ന്യൂഡിൽസ് ഇട്ട് 80-85% വേവിക്കാം. അതുകൊണ്ട് 2 മിനിറ്റ് തിളപ്പിച്ചതിനുശേഷം വെള്ളം ഊറ്റിക്കളഞ്ഞു മസാലയിലേക്ക് ഇട്ട് മിക്സ് ചെയ്തെടുക്കണം. അപ്പോൾ നല്ലപോലെ മിക്സ് ചെയ്തിട്ടുണ്ടെങ്കിൽ.

ഫ്രൈഡ് മാഗി ന്യൂഡിൽസ് തയ്യാറാകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *