അധികം വലിച്ചിഴക്കാതെ, രണ്ടേ രണ്ട് ചേരുവകൾ കൊണ്ട് രണ്ട് മിനുട്ട് കൊണ്ട് തന്നെ ഉണ്ടാക്കാം

കുട്ടികൾക്ക് തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഫ്രഞ്ച് ഫ്രൈസിന്റെ ടേസ്റ്റ് ഉള്ള ഫ്രഞ്ച് ബോൾസ്‌ തീർച്ചയായും ഒന്നു പരീക്ഷിച്ചു നോക്കേണ്ട റെസിപി തന്നെയാണ്.

ഇത് തയ്യാറാക്കാനായി മൂന്ന് ഉരുളക്കിഴങ്ങ് നല്ലപോലെ വേവിച്ച് ഉടച്ചെടുക്കുക, ശേഷം അതിലേക്ക് കളറിന് വേണ്ടി ഒരു നുള്ള് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, മൂന്നു ടേബിൾ സ്പൂൺ കോൺഫ്ലവർ എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചു എടുക്കാം.

നല്ല സോഫ്റ്റായി ഇത് കിട്ടുമ്പോൾ കയ്യിൽ കുറച്ച് ഓയില് തടവിക്കൊടുത്തു ഇതിൽനിന്ന് ഓരോ ഉരുളകളാക്കി ഒരു പ്ലേറ്റിൽ വയ്ക്കാം, എന്നിട്ട് ഇതൊന്നു ഫ്രൈ ചെയ്യുവാനായി ഒരു പാനിൽ അത്യാവശ്യം ഓയിൽ ഒഴിച്ച് അതിലേക്ക് ഈ ബോളുകൾ ഇട്ടുകൊടുത്തു ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്.

അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചും ഇട്ട് ഏകദേശം നല്ലൊരു മഞ്ഞക്കളർ ആകുമ്പോൾ ആണ് ബോളുകൾ എടുത്ത് മാറ്റേണ്ടത്. ഇത് കാണാൻ ലഡ്ഡു പോലെ ഇരിക്കും എങ്കിലും ഫ്രഞ്ച് ഫ്രൈസിൻറെ അതേ ടെസ്റ്റിൽ ആണ് നമുക്ക് കിട്ടുന്നത്.

പുറത്തു നല്ല ക്രിസ്പിയായി അകത്തു നല്ല സോഫ്റ്റ് ആയ ഈ സ്നാക്ക്‌ നമുക്ക് സോസിന്റെ കൂടെ ഒക്കെ കൂട്ടി കഴിക്കുവാൻ വളരെ നല്ലതായിരിക്കും, അതിനാൽ ഇനി വൈകിട്ടത്തേക്ക് വെറും രണ്ട് ചേരുവകൾ കൊണ്ട് നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഈ ബോൾസ് ഉണ്ടാക്കാം.