ചിക്കൻ കൊണ്ട് പല വിഭവങ്ങളും പരീക്ഷിച്ച് കഴിഞ്ഞെങ്കിൽ ഇനി നമുക്ക് സ്വാദിഷ്ഠമായ ചിക്കൻ ഉപ്പേരി

ചിക്കൻ കൊണ്ട് പല വിഭവങ്ങളും പരീക്ഷിച്ച് കഴിഞ്ഞെങ്കിൽ ഇനി നമുക്ക് സ്വാദിഷ്ഠമായ ചിക്കൻ ഉപ്പേരി നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാം.

ഇതിനായി ഒരു കിലോ ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കണം, അതിനുശേഷം അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ½ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് തേച്ചു പിടിപ്പിച്ചതിനു ശേഷം ഒരു പാത്രം അടുപ്പത്ത് വച്ച് ഇൗ ചിക്കൻ അതിലേക്ക് ഇടാം ഒപ്പം ഒരു കപ്പ് വെള്ളമോഴിച്ച് ചിക്കൻ നല്ലപോലെ വേവിച്ച് വെള്ളം വറ്റിച്ച് എടുക്കണം, അപ്പൊൾ എല്ലിൽ നിന്ന് ഇറച്ചി നല്ല രീതിയിൽ വിട്ട് വന്നിരിക്കുന്നത് കാണാം, അതിനുശേഷം തീ ഓഫ് ചെയ്യാം, ശേഷം ചിക്കൻ എടുത്ത് മാറ്റി ചൂടാറി കഴിയുമ്പോൾ ഇറച്ചി മാത്രം ഇല്ലിന്മേൽ നിന്ന് എടുത്ത് കൊത്തിയരിഞ്ഞ് വെക്കാം.

അതിനുശേഷം ഒരു പാൻ(നോൺ സ്റ്റിക്ക് പാൻ ഉപയോഗിക്കുന്നതാണ് നല്ലത്) അടുപ്പത്ത് വച്ചു അതിലേക്ക് അരക്കപ്പ് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മൂന്ന് ടേബിൾസ്പൂൺ ഇഞ്ചി അരിഞ്ഞത്, 3 ടേബിൾ സ്പൂൺ ചതച്ച വെളുത്തുള്ളി, 4 പച്ചമുളക് നടുവേ കീറിയത്, ആവശ്യത്തിന് കറിവേപ്പിലയും ഇട്ട് നല്ലപോലെ വഴറ്റി എടുക്കണം, ഇതൊന്നു മൂത്ത് ബ്രൗൺ കളർ ആകുന്ന സമയം അതിലേക്ക് അഞ്ച് സവാള അരിഞ്ഞതും, കാൽ കപ്പ് തേങ്ങ ചിരവിയതും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റി എടുക്കാം, ഇവ നല്ലപോലെ വഴറ്റി ബ്രൗൺ കളർ ആക്കാൻ തുടങ്ങുമ്പോൾ അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന ചിക്കനും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും കൂടി ഇട്ട് നല്ലപോലെ മിക്സ് ചെയ്ത് അതൊന്നും ഫ്രൈ ആയി മിക്സ് ബ്രൗൺ കളർ ആകുന്ന സമയം മൂന്ന് ടീസ്പൂൺ കശ്മീരി മുളകുപൊടിയും, കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് മിക്സ് ചെയ്തു മൂത്തു വരുമ്പോൾ തീ ഓഫ് ചെയ്യുക.

അപ്പോൾ നല്ല സ്വാദിഷ്ടമായ അടിപൊളി ചിക്കൻ ഉപ്പേരി തയ്യാറാകുന്നതാണ് ,എളുപ്പം തയ്യാറാക്കാവുന്ന ഈ ചിക്കൻ വിഭാഗത്തിന് അസാധ്യമായ ടേസ്റ്റാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *