വളരെ സ്വാദിഷ്ടവും അതുപോലെതന്നെ എളുപ്പത്തിലും ഫ്രയിങ് പാനിൽ നമുക്ക് ഒരു ചിക്കൻ ടിക്ക

വളരെ സ്വാദിഷ്ടവും അതുപോലെതന്നെ എളുപ്പത്തിലും ഫ്രയിങ് പാനിൽ നമുക്ക് ഒരു ചിക്കൻ ടിക്ക ഉണ്ടാക്കാം.

ഗ്രിൽഡ് ചിക്കൻ ഒക്കെ കഴിക്കുന്നതുപോലെ നല്ല രുചിയാണ് ഈ ചിക്കൻ ടിക്കക്കും, എന്നാൽ ഇവയൊക്കെ ഉണ്ടാകുന്നത് വളരെ ബുദ്ധിമുട്ട് ആണെന്ന് തോന്നുമെങ്കിലും നമ്മുടെ ഫ്രൈ പാനിൽ തന്നെ വളരെ കുറഞ്ഞ ചേരുവകളിൽ ഇവ എളുപ്പം തയ്യാറാക്കാവുന്നതേയുള്ളൂ, ചിക്കന് ഇടയിൽ വെജിറ്റബിൾസ് ഒക്കെ വെച്ച് ഉണ്ടാക്കുന്നതുകൊണ്ടുതന്നെ നല്ല കിടിലൻ രുചിയായിരിക്കും.

ഇത് കാണാൻ നല്ല ഭംഗിയാണ് അതുപോലെതന്നെ കഴിക്കാനും ഒരു രുചിയുണ്ട്, അപ്പോൾ ഇടയ്ക്ക് ചിക്കൻ വാങ്ങി ഇതുപോലെ ഒന്ന് ചെയ്തിരുന്നാൽ അത് കുട്ടികൾക്കും മറ്റുള്ളവർക്കും എല്ലാം ഏറെ ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആയി മാറുന്നതാണ്.

ഇതിനായി ഒരു ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ ജീരകം പൊടിച്ചത്, അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല, നാല് ടേബിൾ സ്പൂൺ തൈര്, ഒന്നര ടേബിൾ സ്പൂൺ ഓയിൽ, ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ ചെറുനാരങ്ങനീര്, 300 ഗ്രാം എല്ലില്ലാത്ത ചിക്കൻ, ഒരു ക്യാപ്സിക്കം, ഒരു സവാള, രണ്ട് തക്കാളി എന്നിവ മാത്രം മതിയാകും. പറയുന്നതുപോലെ തന്നെ വളരെ എളുപ്പമാണ് തയ്യാറാക്കാൻ എന്ന് ഇത് കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും,

അപ്പോൾ സ്വാദിഷ്ടമായ റെസിപ്പി ഒരു തവണയെങ്കിലും ചിക്കൻ വാങ്ങുമ്പോൾ ഉണ്ടാക്കി നോക്കണം. കടപ്പാട്: Henna’s LIL World.

Leave a Reply

Your email address will not be published. Required fields are marked *