ഈ അടിപൊളി ചിക്കൻ റോസ്റ്റ് ഉണ്ടെങ്കിൽ പിന്നെ എന്തിനാ വേറെ കറികൾ, അസ്സലായി ചോറുണ്ണാൻ ഇത് ധാരാളം

ഈ അടിപൊളി ചിക്കൻ റോസ്റ്റ് ഉണ്ടെങ്കിൽ പിന്നെ എന്തിനാ വേറെ കറികൾ. ഈ ചിക്കൻ കറി ഉണ്ടാക്കാൻ 1കിലോ ചിക്കൻ വേണം.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സവാള 2, തക്കാളി 1,ഓയിൽ, പച്ചമുളക് 2,മുളക്പൊടി 2സ്പൂൺ , മഞ്ഞൾപൊടി 1/2 സ്പൂൺ, മല്ലിപ്പൊടി 2സ്പൂൺ, ഗരം മസാല 1/2 സ്പൂൺ ടൊമാറ്റോ സോസ് 1സ്പൂൺ, കറിവേപ്പില, മല്ലിയില (ആവശ്യത്തിന്), ഉപ്പ് (ആവശ്യത്തിന് ) ഒരു മുറി തേങ്ങയുടെ പാൽ എന്നിവ വേണം.

ഇനി നമുക്ക് ഇത് ഉണ്ടാക്കിഎടുക്കു ന്നത് എങ്ങിനെ യാണ് എന്നു നോക്കാം. ആദ്യം ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. സവാള നീളത്തിൽ കനം കുറച്ചു മുറിച്ചു വക്കുക. തക്കാളി മുറിച്ചു വക്കുക. അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് ഓയിൽ 4സ്പൂൺ ഒഴിക്കുക.ചൂടായാൽ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1സ്പൂൺ ചേർക്കുക. എന്നിട്ട് സവാള ചേർത്ത് നന്നായി വഴറ്റുക. ഗോൾഡൻ ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റുക. അതിനുശേഷം മുളകുപൊടി യും, മഞ്ഞൾപൊടി യും, മല്ലിപൊടി യും, ഗരം മസാലയും യഥാ ക്രമം ചേർക്കുക. പച്ച മണം മാറിയ ശേഷം അതിലേക്ക് തക്കാളി ചേർത്ത് നന്നായി വഴറ്റുക. ടൊമാറ്റോ സോസ് കൂടെ ചേർക്കുക. ഇനി അതിലേക്ക് നമുക്ക് ചിക്കൻ ചേർത്ത് കൊടുക്കണം. കറിവേപ്പിലയും ഉപ്പും
ചേർത്ത് നന്നായി മിക്സ് ചെയ്യുക. വെള്ളം ചേർക്കാൻ പാടില്ല.

അതിനു ശേഷം മൂടി വച്ച് വേവിക്കുക. ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. 15 മിനിറ്റ് കഴിഞ്ഞ് നോക്കുമ്പോൾ നന്നായി വെന്തു വന്നിട്ടുണ്ടാകും. ഇനി അതിലേക്ക് തേങ്ങാ പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. തുറന്നു വച്ച് 10 മിനിറ്റ് കൂടി വേവിക്കുക. ശേഷം മല്ലിയില തൂകി ചൂടോടെ വിളമ്പാം.