വായിൽ കൊതിയൂറുന്ന രീതിയിൽ ഒരു ഈസി ചിക്കൻ പെരളൻ അഥവാ നാടൻ ചിക്കൻ റോസ്റ്റ് തയ്യാറാക്കാം

വായിൽ കൊതിയൂറുന്ന രീതിയിൽ ഒരു ഈസി ചിക്കൻ പെരട്ട് അഥവാ നാടൻ ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്ന രീതിയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നു. ഇത് ഉണ്ടാകുന്നത് കാണുമ്പോൾ തന്നെ കൊതിയാകും, തീർച്ചയായും ഒരു തവണയെങ്കിലും ഉണ്ടാക്കി നോക്കണം. ഇതിനായി ചീനചട്ടിയിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി ഇട്ട് പച്ചമണം മാറുന്നതുവരെ വറുത്തെടുത്തു, നല്ലപോലെ കഴുകി വൃത്തിയാക്കി ചിക്കനിലേക്ക്‌ ഇട്ടു

ഒപ്പം നാളികേരകൊത്ത്, കുരുമുളകുപൊടി, ഉപ്പ്, കറിവേപ്പില. വെളിച്ചെണ്ണ, ചെറുനാരങ്ങനീര്, എന്നിവ ചേർത്ത് കൂട്ടിത്തിരുമ്മി കുറച്ചുനേരം മൂടി വയ്ക്കാം. അതിനുശേഷം ചീനചട്ടി അടുപ്പത്ത് വെച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, ഇഞ്ചി ചെറിയഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി വാടി വരുമ്പോൾ ചിക്കൻ ഇട്ടുകൊടുത്തു നല്ലപോലെ യോജിപ്പിക്കണം, എന്നിട്ടും മൂടി വച്ചും തുറന്നു ഇളക്കിയും വേവിക്കണം, ശേഷം വെന്തുകഴിയുമ്പോൾ ഗരംമസാല ഇട്ടു ഇളക്കി റോസ് ആകുന്നതുവരെ മിക്സ് ചെയ്തുകൊണ്ടിരിക്കണം. അപ്പോൾ കണ്ടാൽതന്നെ അടിപൊളി രുചി ആണെന്ന് തോന്നുന്ന രീതിയിലുള്ള കളറും ഒക്കെ ചിക്കന് വരുന്നതാണ്. അപ്പോൾ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വളരെ വിശദമായി കാണിക്കുന്നുണ്ട്. അതേ രീതിയിൽ തയ്യാറാക്കിയാൽ കിടിലൻ പെരട്ട്‌ നിങ്ങൾക്ക് ലഭിക്കും. എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.