ഡിന്നറിനു രുചികരമായ സ്പെഷ്യൽ ചിക്കൻ പറാത്ത

ഗോതമ്പ് പൊടി – രണ്ട് കപ്പ്‌, നെയ്യ് ഉരുക്കിയത് – രണ്ട് ടേബിൾ സ്പൂൺ, സവാള ചെറുതായി നുറുക്കിയത് – ഒരെണ്ണം, ചിക്കൻ കീമ – 250 ഗ്രാം, ജീരകപ്പൊടി – ഒരു ടീസ്പൂൺ, മല്ലിപ്പൊടി – ഒരു ടീസ്പൂൺ, ഗരംമസാല – അര ടീസ്പൂൺ, മുളകുപൊടി – അര ടീസ്പൂൺ, പച്ചമുളക് ചതച്ചത് – ഒരു ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ, മല്ലിയില – അലങ്കരിക്കാൻ മാത്രം, നെയ്യ് – ആവശ്യത്തിന്, ഉപ്പ് – പാകത്തിന്, എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു കടായിയിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അത് ചൂടാകുമ്പോൾ പച്ചമുളക്, ചിക്കൻ കീമ, ഉപ്പ് എന്നിവ ചേർക്കുക. ചിക്കൻ വേവുന്നതുവരെ അടുപ്പിൽ വെക്കുക.എന്നിട്ട് അതെടുത്ത് മാറ്റം, ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് അത് ചൂടാവുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പച്ചമണം മാറുമ്പോൾ അതിലേക്ക് ചെറുതായി നുറുക്കിയ സവാള ചേർക്കാം എന്നിട്ട് അഞ്ച് മിനിറ്റ് വഴററുക. അതിലേക്ക് ചിക്കൻ കീമയും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് മൂന്ന് മിനിറ്റ് വഴറ്റുക എന്നിട്ട് അടുപ്പിൽ നിന്ന് ഇറക്കി മല്ലിയില ചേർത്ത് യോജിപ്പിച്ച് വച്ചാൽ ഉള്ളിൽ വെക്കാനുള്ള ഫില്ലിംഗ് തയ്യാറായി.

ഇനി ഗോതമ്പ്പൊടി, നെയ്യ്, ഉപ്പ്, എന്നിവ ഒരു ബൗളിലെടുത്ത് കുഴക്കുക. വെള്ളം അല്പം അൽപം ആയി ഒഴിച്ചു കൊടുത്തു മൃദുവായി കുഴക്കുക ആണ് വേണ്ടത്. ഒപ്പം രണ്ടു ടേബിൾസ്പൂൺ എണ്ണയും മാവിൽ ഒഴിച്ചാൽ കുറച്ചു കൂടി മൃദുവായി കിട്ടും. ഇനി അതിൽ നിന്ന് ഒരു ഉരുള എടുത്തു ചെറിയ വട്ടത്തിൽ പരത്തണം. നടുവിൽ അൽപ്പം കട്ടിയിലാണ് പരത്തേണ്ടത്. അതിൽ ചിക്കൻ കീമ ഫില്ലിംഗ് നിരത്തുക. ശേഷം അരികുകളിൽ നിന്ന് നടുവിലേക്ക് ചുരുട്ടിയെടുക്കുക. ഇൗ പറാത്ത ഒരു ഡിസ്ക് പോലെ പരത്തി ചൂടായ തവയിലിട്ട്‌ ചുട്ടെടുക്കാം വേണമെങ്കിൽ ചുട്ടെടുക്കാൻ നെയ്യ് അല്ലെങ്കിൽ ഓയിൽ പാനിൽ ഒഴിക്കാം. ഇൗ വിഭവം ഫ്രൈഡ് ഗാർലിക് ഓണിയൻ റെയ്തയ്ക്കൊപ്പം കഴിക്കാം. രുചികരമായ ചിക്കൻ പറാത്ത തയ്യാർ.