ഇതുപോലെ ചേരുവകൾ ചേർത്ത് ഒരു ചിക്കൻ മസാല പൗഡർ ഉണ്ടാക്കി വച്ചാൽ ഇനി ചിക്കൻ കറി കിടുക്കും

ഇതുപോലെ ചേരുവകൾ ചേർത്ത് ഒരു ചിക്കൻ മസാല പൗഡർ ഉണ്ടാക്കി വെച്ചിട്ടുണ്ടെങ്കിൽ, ഇനി ചിക്കൻ കറി വയ്ക്കുവാൻ വളരെ എളുപ്പമായിരിക്കും. പുറത്തു നിന്ന് വാങ്ങുന്ന മസാല പൊടികളെക്കാൾ ഏറെ നല്ലത് ഇതുപോലെ വീട്ടിൽ പൊടിച്ചുണ്ടാക്കുന്ന കറിപൗഡറാണ്. ഇതിനായി ഉരുളി/ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് ആദ്യം 48-50(60-70ഗ്രാം) വറ്റൽമുളക് ഇട്ട് ഇളക്കി നല്ല ക്രിസ്പി ആകുന്ന സമയം.

അതായത് പേപ്പർ ഒക്കെ മടക്കുമ്പോൾ ഉണ്ടാകുന്ന സൗണ്ട് ആകുമ്പോൾ എടുത്തുമാറ്റാം. എന്നിട്ട് ചീനച്ചട്ടിയിലേക്ക് 2 കപ്പ്(100 ഗ്രാം) മുഴുവൻ മല്ലി ചേർത്ത് റോസ്റ്റ് ചെയ്തു കളർ ചെറുതായി മാറി ക്രിസ്പി ആകുമ്പോൾ അതിലേക്ക് ഒന്നു മുതൽ ഒന്നര ടേബിൾസ്പൂൺ മുഴുവൻ കുരുമുളക്, 2 പട്ട, 8-10 കരയാമ്പൂ, 4 ഏലയ്ക്ക, 2 ടീസ്പൂൺ പെരുംജീരകം, 2 തൊട്ട് രണ്ടര പീസ് മഞ്ഞള് ഇട്ട് മിക്സ് ചെയ്തു റോസ്റ്റ് ആക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നേരത്തെ മാറ്റിവെച്ച വറ്റൽമുളക് കൂടിയിട്ട് മിക്സ് ആക്കാം. എന്നിട്ട് പൊടിയുന്ന പാകമാകുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ വേണ്ടി വയ്ക്കാം. എന്നിട്ട് ഇത് സാധാ പോലെ പൊടിച്ചു സ്റ്റോർ ചെയ്തു വയ്ക്കാം. ഇത് മുട്ടക്കറി, സ്റ്റൂ ഉണ്ടാക്കാനായി ഒക്കെ ഉപയോഗിക്കാവുന്നതാണ്.

ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *