പൊരിച്ച ചിക്കൻ കടായി ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ ഇതിന്റെ രുചിയേ വേറെ എന്ന് സമ്മതിക്കും

റസ്റ്റോറൻറ് നിന്നു ലഭിക്കുന്ന അതെ ടേസ്റ്റിൽ കടായി ചിക്കൻ വീട്ടിൽ തന്നെ ഉണ്ടാക്കാം.

ഇതിനായി മുക്കാൽ കിലോ ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കണം, എന്നിട്ട് അത് വളരെ ചെറിയ ചെറിയ പീസുകൾ ആയി മുറിക്കേണ്ടതുണ്ട്, എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി (എരുവുള്ള സാധാ മുളകുപൊടി ആണെങ്കിൽ അര ടേബിൾസ്പൂൺ ചേർത്തു കൊടുത്താൽ മതിയാകും), പിന്നെ കാൽ ടേബിൾസ്പൂൺ മല്ലിപ്പൊടി, കാൽ ടേബിൾ സ്പൂൺ പെരുംജീരകം പൊടിച്ചത്, പിന്നെ ഒരു ചെറിയ ഉള്ളിയും, അതേ വലിപ്പത്തിൽ ഒരു ചെറിയ കഷ്ണം ഇഞ്ചിയും, 7/8 അല്ലി വെളുത്തുള്ളിയും കൂടി പേസ്റ്റ് ആക്കിയത് ചേർത്തുകൊടുക്കാം, പിന്നെ അതിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു ചിക്കനിന്മേൽ മസാല നല്ലപോലെ പിടിപ്പിക്കണം, എന്നിട്ട് മിനിമം അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വിടാം, കൂടുതൽ നേരം വയ്ക്കുന്നത് അത്രയും നല്ലത്.

ഈ സമയം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അര ടേബിൾ സ്പൂൺ കുരുമുളക്, പിന്നെ ഒരു ടേബിൾ സ്പൂൺ മുഴുവൻ മല്ലി, അര ടേബിൾസ്പൂൺ പെരിഞ്ചീരകം, കാൽ ടേബിൾസ്പൂൺ സാധാ ജീരകം എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് ചൂടാക്കണം, മീഡിയം ഫ്ലെയിമിൽ ചൂടാക്കിയാൽ മതിയാകും, ഒരുപാട് നേരം റോസ്റ്റ് ചെയ്യേണ്ട, ഒന്ന് ചൂടായി പൊടിച്ചെടുക്കാവുന്ന പരുവമാകുമ്പോൾ ഫ്‌ളെയിം ആകാം, എന്നിട്ട് ചൂടാറി കഴിയുമ്പോൾ പൊടിച്ചെടുക്കാവുന്നതാണ്. അതിനു അടുപ്പത്ത് ഒരു കടയിൽ വച്ചിട്ട് അത് നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് നാലഞ്ച് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചു കൊടുത്തു, മുപ്പതു മിനിറ്റിനുശേഷം മാരിനേറ്റ് ചെയ്തു വെച്ച ചിക്കൻ അതിലേക്ക് ഇട്ടു കൊടുക്കാം, എല്ലാം ഒരുമിച്ച് ഇട്ടു ഫ്രൈ ചെയ്യാവുന്നതാണ്, ഇങ്ങനെ ഫ്രൈ ചെയ്യുന്നത് കറിയുടെ സ്വാദ് കൂട്ടുന്നതാണ്, ആയതിനാൽ വല്ലാതെ മൊരിയിപ്പിക്കാതെ അത്യാവശ്യം ഒന്ന് ഫ്രൈ ആയി വരുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്.

എന്നിട്ട് ആ എണ്ണയിലേക്ക് തന്നെ ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത്, ഒരു ടേബിൾസ്പൂൺ ഇഞ്ചി ചതച്ചതും കൂടി ചേർത്ത് നല്ലപോലെ വഴന്നുവരുമ്പോൾ അതിലേക്ക് രണ്ട് വലിയ സവാള വളരെ ചെറുതായി അരിഞ്ഞത് ചേർത്ത് മിക്സ് ചെയ്യണം, എന്നിട്ട് നല്ലപോലെ ഇത് വഴന്നുവരുമ്പോൾ അതിലേക്ക് നാല് തക്കാളി നല്ലപോലെ അരച്ച് പേസ്റ്റ് ആക്കിയത് ചേർത്തുകൊടുക്കണം, എന്നിട്ട് മിക്സ് ചെയ്ത് അഞ്ചാറു മിനിറ്റ് തക്കാളി ഒന്ന് വേവിച്ചു, അതിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞ് ഇട്ട് മിക്സ് ചെയ്യാം (എരിവ് കൂടുതലുള്ള പച്ചമുളക് ആണെങ്കിൽ ഒരെണ്ണം ചേർത്താൽ മതിയാകും), എന്നിട്ട് എല്ലാം കൂടി വഴന്നു വരുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കൂടി ഇട്ടു കൊടുക്കണം (മാരിനേറ്റ് ചെയ്തപ്പോൾ ഉപ്പുചേർത്തതു കൊണ്ടുതന്നെ അതിനനുസരിച്ച് വേണം ഇതിൽ ചേർക്കാൻ) എന്നിട്ടും നല്ലപോലെ വീണ്ടും മിക്സ് ചെയ്തു കൊണ്ടിരിക്കുമ്പോൾ എണ്ണ തെളിഞ്ഞു വരുന്നതാണ് അപ്പോൾ അതിലേക്ക് നേരത്തെ പൊടിച്ചു വച്ച മിക്സ് ചേർത്ത് മിക്സ് ചെയ്യാം, പിന്നെ അതിലേക്ക് ഒന്നര ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, അര ടേബിൾസ്പൂൺ മല്ലിപ്പൊടി, കാൽ ടേബിൾസ്പൂണ് ഗരം മസാല ചേർത്തു മിക്സ് ആക്കി, പിന്നെ ആര ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് മിക്സ് ചെയ്തെടുക്കണം.

ഈ സമയമെല്ലാം തീ ഹൈ ഫ്ലെയിമിൽ ഇട്ടാൽ മതിയാകും അല്ലെങ്കിൽ പെട്ടെന്ന് തന്നെ കരിഞ്ഞു പോകാൻ സാധ്യതയുണ്ട്, എന്നിട്ട് അവസാനമായി നല്ല ബ്രൗൺ കളർ ആയി മസാല വരുമ്പോൾ അതിലേക്ക് രണ്ടു തണ്ട് കറിവേപ്പില, അറ മുറി ക്യാപ്സിക്കം ഉണ്ടെങ്കിൽ ചേർക്കാം, ശേഷം ഒന്നുകൂടി മിക്സ് ആക്കി ചൂടായി വരുമ്പോൾ അതിലേക്ക് നാല് ടേബിൾസ്പൂൺ ടൊമാറ്റോ സോസ് കൂടി ചേർത്തു ഇളക്കി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ഇട്ടു ഒരു മിനിറ്റ് ഹൈ ഫ്ലെയിമിൽ തന്നെ നല്ലപോലെ മിക്സ് ചെയ്തെടുക്കണം, അതിനുശേഷം തീ കുറച്ചു ഒരു ഗ്ലാസിൽ തിളച്ചവെള്ളം ഒഴിച്ചു കൊടുക്കാം, എന്നിട്ട് നല്ലപോലെ മിക്സ് ചെയ്തു അത് തിളച്ചു വരുന്ന സമയം ഉപ്പ് എന്നിവ കുറവുണ്ടെങ്കിൽ ഈ സമയം ചേർത്തു കൊടുക്കാം, എന്നിട്ട് നല്ലപോലെ മിക്സ് ചെയ്ത് അവസാനമായി ഒരു പിടി മല്ലിയിലയും കൂടി ചേർത്ത് മിക്സ് ചെയ്തു ഫ്‌ളെയിം ഓഫ് ചെയ്യാം.

ഗ്രെവി ഒന്നുകൂടി കുറുകി കിട്ടണമെങ്കിൽ കുറച്ചു കൂടി നേരം തീ വക്കാം, ഇനി വെള്ളം ഒന്നും ചേർക്കാതെ റോസ്റ്റ് പരിവമാണ് വേണ്ടതെങ്കിൽ മസാലയുമായി ചിക്കൻ മിക്സ് ചെയ്തുകഴിഞ്ഞു ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്.ഇത്തരം ഒരു ചിക്കൻ നമ്മൾ തയ്യാറാക്കിയാൽ ഇത് റെസ്റ്റോറന്റിൽ നിന്ന് വാങ്ങിയത് ആണോ എന്ന് കഴിക്കുന്നവർ സംശയിച്ചു പോകും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *