എന്താ രുചി, ആരും ചെയ്യാത്ത രീതിയിൽ ഒരു അടിപൊളി ചിക്കൻ കറി ഇപ്പോൾ തന്നെ ഉണ്ടാക്കിയാലോ?

നല്ല അടിപൊളി ആരും ചെയ്യാത്ത ചിക്കൻ കറി തയ്യാറാക്കാൻ വളരെ എളുപ്പമാണ്.. നാടൻ ചേരുവകൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ വിഭവം രുചികരമാണ് കൂടാതെ രുചി കൂട്ടാൻ തേങ്ങാപ്പാലും തേങ്ങ ചിരവിയതും എല്ലാം ചേർത്ത് കൊടുക്കുന്നു.

ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്നു ടേബിൾസ്പൂണ് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് കറിവേപ്പില ഇട്ടു ഒന്ന് വഴറ്റുക,ശേഷം ഒരു കുടം വെളുത്തുള്ളി, രണ്ട് കഷണം ഇഞ്ചി, അഞ്ചാറു പച്ചമുളക് എന്നിവ അരിഞ്ഞതും കൂടി ചേർത്ത് കൊടുത്തു പച്ചമണം മാറുന്നതുവരെ ഒന്നു വഴറ്റിയെടുക്കുക.

ശേഷം നല്ലപോലെ മൂത്ത് വന്നാൽ അഞ്ച് സവാള അരിഞ്ഞത് കൂടി ചേർത്ത് വീണ്ടും വഴറ്റുക, ഈ സമയം ഇതിലേക്ക് രണ്ടോ മൂന്നോ വറ്റൽമുളക് മുറിച്ചിട്ട് കൊടുക്കുക, എന്നിട്ട് സവാളയുടെ കളർ മാറി വരുന്നത് വരെ വഴറ്റണം. സവാള നല്ലപോലെ ഉടഞ്ഞ് ബ്രൗൺ കളർ ആയി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, നാല് ടീസ്പൂൺ മല്ലിപ്പൊടി, 2 ടീസ്പൂൺ മുളകുപൊടി എന്നിവ കൂടി മിക്സ് ചെയ്യണം. ശേഷം ഇതെല്ലാം കൂടി നല്ലൊരു ബ്രൗൺ കളർ ആയി വരുമ്പോൾ രണ്ട് കിലോ ചിക്കൻ കഴുകി വൃത്തിയാക്കി രണ്ടു ടീസ്പൂൺ മുളകുപൊടിയും ഉപ്പും പുരട്ടി വച്ചിരിക്കുന്നത് ഇതിലേക്ക് ചേർത്ത് കൊടുക്കുക എന്നിട്ട് വീണ്ടും ചേരുവകൾ എല്ലാം ഇതിലേക്ക് പിടിക്കുന്ന വിധം ഒന്ന് ഇളക്കണം. ഈ സമയം രണ്ട് തക്കാളി അരിഞ്ഞതും കൂടി ഇതിലേക്ക് ഇട്ട് മിക്സ് ചെയ്യാം.ഇതു മൂടി വച്ചു വേവിക്കുന്നതിനുമുൻപ് അരടീസ്പൂൺ ഗരംമസാല ചേർക്കണം എന്നിട്ടു മൂടി വെച്ച് വേവിക്കണം.

ഈ സമയം നമുക്ക് വേറൊരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് അരമുറി തേങ്ങ ചിരവിയത് കൂടി ഇട്ടു റോയ്സ്റ് ചെയ്യണം.നാളികേരം ഒരു ബ്രൗൺ കളർ ആയി വരുമ്പോൾ അതിലേക്ക് കറിവേപ്പില ഒരുപിടി ഇട്ടുകൊടുത്ത വീണ്ടും റോസ്റ്റ് ഏതു എടുക്കണം എന്നിട്ട് നല്ല ക്രിസ്പി ആയി വരുമ്പോൾ ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്

അഞ്ചാറ് മിനിറ്റ് കഴിയുമ്പോൾ ചിക്കൻ ഒന്ന് ഇളക്കി കൊടുക്കുകയും വേണം വീണ്ടും എന്നിട്ട് ഒരു 10 മിനിറ്റ് കൂടി മൂടി വെച്ച് വേവിക്കണം. എന്നിട്ടു ചിക്കൻറെ മൂടി തുറന്നു അതിലേക്ക് ഒരു കപ്പ് നാളികേരപ്പാലും കൂടി ഒഴിച്ച് തുറന്നു വച്ച് വെള്ളം വറ്റിച്ചെടുക്കണം, ഇപ്പോൾ ഫ്‌ലൈയിം കുറച്ചു കൂട്ടാവുന്നതാണ് ശേഷം വെള്ളമെല്ലാം വറ്റി വെളിച്ചെണ്ണ തെളിഞ്ഞു വരുമ്പോൾ ഒരു ടീസ്പൂൺ ഗരം മസാല കൂടി ചേർത്ത് വീണ്ടും ഇളക്കണം, എന്നിട്ട് വറുത്തു വച്ചിരിക്കുന്ന തേങ്ങ ഇതിൻറെ മുകളിലേക്ക് താളിച്ചു ഒന്നുകൂടി ഇളക്കിയിട്ടു ഫ്ലെയിം ഓഫ് ചെയ്തു ഈ അടിപൊളി ചിക്കൻ റെസിപ്പി കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *