വൈകീട്ടത്തെ സ്പെഷ്യൽ ചായ കടി ആയിട്ട് ഉണ്ടാക്കാൻ ഇതാ ഓരു അടിപൊളി സ്നാക്ക്‌, കിടിലോൽക്കിടിലം

ചിക്കൻ ചില്ലി കമീര, പേര് പോലെതന്നെ അടിപൊളിയാണ് ഇതിൻറെ സ്വാദും.

അപ്പോൾ ഈ വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ 300 ഗ്രാം എല്ല് ഇല്ലാത്ത ചിക്കൻ മിഠായി പോലത്തെ കഷ്ണങ്ങളാക്കി മുറിച്ചു നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കണം, അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ കുരുമുളകുപൊടി, രണ്ട് ടീസ്പൂൺ കോൺഫ്ലോർ, അര ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ സോയാസോസ്, ആവശ്യത്തിനുള്ള ഉപ്പ്(സോയ സോസിൽ ഉപ്പു ഉള്ളതുകൊണ്ട് അതിനനുസരിച്ചു ചേർത്താൽ മതി), ഒരു മുട്ട എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു വയ്ക്കണം, എന്നിട്ട് ബൗൾ മൂടി അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വിടാം.

ഇനി ബ്രെഡ് തയ്യാറാക്കാനായി വേറൊരു ബൗളിൽ രണ്ടു കപ്പ് മൈദ പൊടി, ഒരു ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ഇൻസ്റ്റൻറ് യീസ്റ്റ്, ആവശ്യത്തിനുള്ള ഉപ്പ്, ഒരു മുട്ട എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഇളം ചൂടുള്ള പാൽ ഒഴിച്ച് ചപ്പാത്തി കുഴക്കുന്നതുപോലെ കുഴച്ചെടുക്കുക ( പാൽ എടുക്കുമ്പോൾ ഒരുപാട് ചൂടുള്ളതും, എന്നാൽ ഒട്ടും ചൂടില്ലാത്തതും ആയത് എടുക്കരുത്, ഇളംചൂട് വേണം). നല്ല പോലെ കുഴച്ച് നല്ല സോഫ്റ്റ് ആക്കി അതൊരു വലിയ ഉരുളയാക്കി അര ടീസ്പൂൺ ഓയിൽ ഒഴിച്ച് ചുറ്റും പുരട്ടി കൊടുക്കാം, എന്നിട്ട് ബൗൾ മൂടി വെച്ച് മാവ് പൊങ്ങാൻ വേണ്ടി വയ്ക്കാം, ഒന്നരമണിക്കൂർ വച്ചാൽ മതിയാകും.

എന്നിട്ട് ഈ സമയം ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് കാൽ തൊട്ട് അരക്കപ്പ് വരെ ഓയിൽ ഒഴിച്ചു കൊടുത്തു 30 മിനിറ്റ് മാരിനേറ്റ് ചെയ്ത ചിക്കൻ ഫ്രൈ ചെയ്തെടുക്കാം, മീഡിയം ഫ്‌ളെയിമിൽ ഫ്രൈ ചെയ്താൽ മതിയാകും, എന്നിട്ട് നല്ല പോലെ ഒരു ഗോൾഡൻ ബ്രൗൺ കളർ ഒക്കെ ആയി വരുമ്പോൾ അത് എടുത്തു മാറ്റാവുന്നതാണ്.

എന്നിട്ട് ആ എണ്ണയിലേക്ക് ഓയിൽ കുറവാണെങ്കിൽ കുറച്ചുകൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്, എന്നിട്ട് അതിലേക്ക് ചെറിയ കഷണം ഇഞ്ചിയും രണ്ടല്ലി വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് ചേർത്ത് മൂത്തു വരുന്നത് വരെ വെയിറ്റ് ചെയ്യാം, ശേഷം അതിലേക്ക് 2 സവാള ഏതാണ്ട് ചെറിയ സൈസിൽ മുറിച്ചതും, ഒരു ക്യാപ്സിക്കം അതുപോലെതന്നെ മുറിച്ചതും ഇട്ടുകൊടുത്തു ചെറുതായി ഒന്ന് വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ സോയാസോസും, രണ്ടു ടേബിൾസ്പൂണ് ടൊമാറ്റോ കെച്ചപ്പ്, ഒരു ടീസ്പൂൺ റെഡ് ചില്ലി സോസും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യണം, എന്നിട്ട് അതിലേക്ക് ഫ്രൈ ചെയ്ത ചിക്കൻ ഇട്ടുകൊടുത്ത്, ഒപ്പം അര ടീസ്പൂൺ കുരുമുളകുപൊടി, എരിവിന് അനുസരിച്ച് 1 പച്ചമുളക് മുറിച്ചതും കൂടി ഇട്ട് നല്ലപോലെ ഒന്ന് മിക്സ് ചെയ്തു എടുത്താൽ മതിയാകും, എന്നിട്ട് അവസാനമായി സ്പ്രിങ് ഒനിയൻ ഉണ്ടെങ്കിൽ അത് മുറിച്ച് ഇട്ടു കൊടുക്കാവുന്നതാണ്, എന്നിട്ട് വീണ്ടും നല്ലപോലെ മിക്സ് ചെയ്തു ഫ്‌ളെയിം ഓഫ് ചെയ്യാം.

എന്നിട്ട് ഒന്നരമണിക്കൂറിനുശേഷം പൊങ്ങി വന്ന മാവ് വീണ്ടും നന്നായി കുഴച്ചെടുക്കണം, എന്നിട്ട് ഒരു ചപ്പാത്തിക്ക് വേണ്ട ചെറിയ ചെറിയ ഉരുളകളാക്കി എടുക്കണം (വലിയ വലിപ്പമുള്ള ഉരുളകൾ പാടില്ല), എന്നിട്ട് കൈ വച്ച് ഒന്ന് ചെറുതായൊന്നു പ്രസ് ചെയ്യാം, എല്ലാം അങ്ങനെ ചെയ്തെടുക്കാം ( രണ്ടു കപ്പ് മൈദ കൊണ്ട് ഏകദേശം 18 ബോർസ് അങ്ങനെ നമുക്ക് ലഭിക്കും).

എന്നിട്ട് 10 മിനിറ്റ് അത് ഒന്നു മാറ്റി വെച്ചു കഴിഞ്ഞു, പിന്നീട് ഓരോ ബോൾസ് എടുത്തു മുട്ട ബീറ്റ് ചെയ്തതിൽ മുക്കി ബ്രെഡ് ക്രമസിൽ പൊതിഞ്ഞ് എടുത്തു വയ്ക്കണം. ശേഷം ഫ്രൈ ചെയ്യാനായി ഒരു കടായി അടുപ്പത്തുവച്ച് മീഡിയം തീ ആക്കി അത്യാവശ്യം ഫ്രൈ ചെയ്യുവാനുള്ള ഓയിൽ ഒഴിച്ച് കൊടുക്കണം, മുങ്ങിക്കിടക്കുവാൻ ഉള്ള ഓയിൽ ഒന്നും ആവശ്യമില്ല എന്നാൽ പൊങ്ങി കിടക്കുന്ന രീതിയിൽ ഓയിൽ ഉണ്ടായിരിക്കണം, ശേഷം ബോൾസ് ഇട്ട് അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് അതിന്റെ ഉൾവശം വേവിച്ചെടുക്കണം, എന്നിട്ട് ഗോൾഡൻ ബ്രൗൺ കളർ ആയി വരുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്.

ഇതുപോലെ എല്ലാ ബോൾസും ചെയ്തുകഴിഞ്ഞു ഈ ബോളുകൾ രണ്ടായി മുറിച്ച് അതിനു ഉള്ളിൽ നിറയെ ഫില്ലിംഗ് വച്ച് കൊടുക്കണം, ഒരിക്കലും മുഴുവനായി ബോൾസ് മുറിക്കരുത്, ഒരു മുക്കാൽഭാഗം വരെ മുറിച്ചു ഫില്ലിങ് നിറയെ വയ്ക്കാവുന്നതാണ്. അപ്പോൾ നല്ല സൂപ്പർ ടേസ്റ്റി ചിക്കൻ ചില്ലി കമീര റെഡിയായിരിക്കും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *