സാധാ ചമ്മന്തി പൊടികൾ കഴിച്ച് മടുത്താ? ഇതാ ഒരു കിടിലൻ നോൺ വെജ് ചമ്മന്തി പൊടി

സാധാരണ വീട്ടിൽ തയ്യാറാക്കുന്ന തേങ്ങാ ചമ്മന്തിപൊടിയും മുളക് ചമ്മന്തിയുും കഴിച്ച് മടുത്തോ? ഇനി ഒരു വെറൈറ്റി ചമ്മന്തിപൊടിആയാലൊ? ചോറിനു കൂടെ കഴിക്കാവുന്ന ഒരു അടിപൊളി ചമ്മന്തി പൊടിയാണ്. നോൺ വെജ് ചമ്മന്തി പൊടി അഥവാ ചിക്കൻ ചമ്മന്തി പൊടി. ഇത് ഉണ്ടാക്കുവാനായി ചിക്കൻ 100 ഗ്രാം കഴുകി വൃതിയാക്കി ഒരു സ്പൂൺ മുളകുപൊടിയും അര സ്പൂൺ മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക.

ഈ വേവിച്ച ചിക്കൻ ചൂട് മാറിയതിനു ശേഷം പിച്ചിയെടുത്തു പൊടിക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണഒഴിച്ച് ചൂടാക്കി പൊടിച്ചു വച്ച ചിക്കൻ നന്നായി ഡ്രൈ ആക്കി എടുത്ത് മാറ്റിവെക്കുക.

ഇനി അതേ പാനിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അര മുറി തേങ്ങ ചിരകിയതും രണ്ട് വെളുത്തുള്ളി അല്ലിയും മൂന്നു ചെറിയ ഉള്ളിയും രണ്ടു സ്പൂൺ മുളക്പൊടിയും ഒരു ചെറിയ കഷ്ണം കോൽപുളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് 2 മിനിറ്റു വാട്ടി എടുക്കുക. അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കൻ ഇട്ടു യോജിപ്പിച്ചു എടുക്കുക. മൂന്ന് മിനിറ്റ് ഇങ്ങിനെ മിക്സ് ചെയ്യേണ്ടതാണ്. ഇനി ഗ്യാസ് ഓഫ് ചെയ്തു മിശ്രിതം 4 വേപ്പില ചേർത്ത് പൊടിച്ചെടുക്കാം. ഇപ്പോൾ ചോറിനു കൂടെ കഴിക്കാവുന്ന സ്വാദിഷ്ടമായ ചിക്കൻ ചമ്മന്തി പൊടി ഇവിടെ തയ്യാറായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *