ചിക്കൻ വാങ്ങുമ്പോൾ ഈ മസാല കൂട്ട്‌ചേർത്ത് കല്യാണം പാർട്ടികളിലെ ക്രിസ്പി ചിക്കൻ 65 ഉണ്ടാക്കാം

ഇനി ചിക്കൻ വാങ്ങുമ്പോൾ ഈ മസാല കൂട്ട്‌ചേർത്ത് കല്യാണം പാർട്ടികൾ ലഭിക്കുന്ന ക്രിസ്പി ചിക്കൻ 65 തയ്യാറാക്കാം. ഇതിനായി 250 ഗ്രാം ചിക്കന്റെ ചെറിയ പീസുകളിലേക്ക് ആവശ്യത്തിന് ഉപ്പ്, 1 ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടി, 2 ടീസ്പൂൺ സാധാ മുളകുപൊടി, കാൽടീസ്പൂൺ മഞ്ഞൾപൊടി, കാൽടീസ്പൂൺ ജീരകപ്പൊടി, അരടീസ്പൂൺ കുരുമുളകുപൊടി.

ഒരു ടേബിൾസ്പൂൺ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, രണ്ടര ടേബിൾസ്പൂൺ തൈര്, കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യതതിലേക്ക് 1 ടേബിൾസ്പൂൺ അരിപ്പൊടി, രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോറും കൂടി ചേർത്ത് വീണ്ടും യോജിപ്പിച്ച് കുറഞ്ഞത് അര മണിക്കൂറെങ്കിലും അല്ലെങ്കിൽ അതിലും കൂടുതൽ ഫ്രിഡ്ജിൽ വെക്കണം. ശേഷം ഒരു പാനിൽ ഫ്രൈ ചെയാനുള്ള എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മീഡിയം തീയിലാക്കി ചിക്കൻ ഇട്ടുകൊടുത്തു തിരിച്ച് മറിച്ചുമിട്ട്‌ ക്രിസ്പി ആകുന്നതുവരെ ഫ്രൈ ചെയ്തെടുക്കാം.

എന്നിട്ട് മറ്റൊരു പാനിൽ ഫ്രൈ ചെയ്ത് എണ്ണയിൽ നിന്ന് 2 ടേബിൾസ്പൂൺ ഒഴിച്ച് കറിവേപ്പില, വെളുത്തുള്ളി 15അല്ലി ചെറുതായി അരിഞ്ഞത്, 4-5 മുളക് അരിഞ്ഞതിട്ട്‌ മൂപ്പിച്ച് ചിക്കനും കൂടിയിട്ട് 2 മിനിറ്റ് ചെറുതീയിൽ ചൂടാക്കി കഴിഞ്ഞിട്ടുണ്ടെങ്കിൽ ചിക്കൻ65 തയ്യാറാകും. വളരെ എളുപ്പം ആണ് ആയതിനാൽ നിങ്ങൾക്കും ഇതുപോലെ ട്രൈ ചെയ്തു നോക്കാം.