രുചികരമായ ചെറുപയറും തേങ്ങയും കൊണ്ടു ചമ്മന്തിപ്പൊടി, ഇനി ചോറിന് കറി വേണ്ട, ഉഗ്രൻ റെസിപ്പി

രുചികരമായ ചെറുപയറും തേങ്ങയും കൊണ്ടു ചമ്മന്തിപ്പൊടി, ഇനി ചോറിന് കറി വേണ്ട! വളരെ സ്വാദിഷ്ടമായ ചെറുപയർ നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും. അത് വെച്ച് കറികൾ മാത്രം ഉണ്ടാക്കി ശീലിച്ചവരാണ് നമ്മൾ.

ചെറുപയറും തേങ്ങയും കൊണ്ട് വെറൈറ്റി ഒരു ചമ്മന്തിപ്പൊടി ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഇത് ഉണ്ടാക്കിയാൽ പിന്നെ ചോറിന് വേറെ കറിയുടെ ആവശ്യമില്ല. വളരെ സ്വാദിഷ്ടമായ ചമ്മന്തിപ്പൊടി ഉണ്ടാക്കുവാനായി ചെറുപയർ 1/2 കപ്പ്, നാളികേരം ചിരകിയത് 2 ടേബിൾസ്പൂൺ, ഉഴുന്നുപരിപ്പ് 2 ടീസ്പൂൺ, കുരുമുളക് 8 എണ്ണം, കറിവേപ്പില ആവശ്യത്തിന്, ഉണക്കമുളക് 10 എണ്ണം, വാളൻപുളി ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ, ഇഞ്ചി ഒരു ചെറിയ കഷണം, ചെറിയ ഉള്ളി 3 എണ്ണം, ഉപ്പ് പാകത്തിന്. ഇത്രയും ചേരുവകൾ വെച്ച് സ്വാദിഷ്ഠമായ ചെറുപയർ തേങ്ങ ചമ്മന്തിപ്പൊടി ഉണ്ടാക്കി എടുക്കാം. ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവം ആണ് ഇത്. വീട്ടമ്മമാർക്ക് അവരുടെ പണി കുറയ്ക്കാൻ വളരെ എളുപ്പമായിരിക്കും. തീർച്ചയായും നിങ്ങളും ഉണ്ടാക്കി.

മറ്റുള്ളവർക്ക് റെസിപി പങ്കുവെക്കാം.