കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഏറെ നല്ലതായ എന്നാൽ അടിപൊളി സ്വാദുള്ള ചെറുപയർ ദോശ റെഡി

കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഏറെ നല്ലതായ എന്നാൽ അടിപൊളി സ്വാദുള്ള ചെറുപയർ ദോശ ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി കഴിച്ചു നോക്കൂ, പിന്നെ നിങ്ങൾ സാദാ ദോശയെക്കാൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ഇവ.

ചെറുപയറിന്റെ ഗുണങ്ങൾ നമുക്ക് എല്ലാവർക്കും ബോധ്യമുണ്ട്, അതു അത്രയും ഗുണകരമായതുകൊണ്ടുതന്നെയാണ് കുട്ടികൾക്ക് അങ്കണവാടിയിലും മറ്റും ചെറുപയർ കഞ്ഞി എല്ലാം കൊടുക്കുന്നത്, കൂടാതെ മുതിർന്നവർക്കും ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരുപാട് നല്ലതാണ്, അങ്ങനെ വരുമ്പോൾ ഈ ചെറുപയർ ദോശയും ഏറെ നല്ലതാണ്, അതോടൊപ്പം രുചികരവും ആണ്.

നമ്മൾ സാദാ ചെറുപയർ അരച്ച് ദോശ ഉണ്ടാക്കുന്നതിനും നന്നായി ഈ രീതിയിൽ ഒന്ന് പരീക്ഷിച്ചു നോക്കിയാൽ നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റ് അടിപൊളിയായിരിക്കും, ഒപ്പം ഇത് ശരീരത്തിനും വളരെ നല്ലതായിരിക്കും. അപ്പോൾ എങ്ങനെയാണ് ഈ ചെറുപയർ ദോശ തയ്യാറാക്കുന്നതെന്ന് വച്ചാൽ മിക്സിയുടെ ജാറിലേക്ക് കുതിർത്ത അരിയും, ചെറുപയറും ഇട്ട് ഒപ്പം വെളുത്തുള്ളി, ഇഞ്ചി, ചെറിയുള്ളി, പച്ചമുളക് ആവശ്യത്തിനു വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കണം.

നല്ല ദോശ മാവ് പോലെ തന്നെ ഇവ കിട്ടുന്നതാണ്, പിന്നെ താൽപര്യമുണ്ടെങ്കിൽ ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് മിക്സ് ചെയ്യാവുന്നതാണ് അത് ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല, എന്നിട്ട് ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് മിക്സ് ചെയ്ത്, ദോശ പാനിൽ നെയ്യ് അല്ലങ്കിൽ എണ്ണ എന്തെങ്കിലും തടവി അതിലേക്ക് മാവ് ഒഴിച്ച് ദോശ ചുട്ട് എടുക്കാവുന്നതാണ്.

ഈ രീതിയിൽ ദോശ മാത്രമല്ല നമുക്ക് ഈ മാവ് കൊണ്ട് ഇഡലിയും തയാറാക്കാവുന്നതാണ്, അപ്പോൾ ഇഡ്ഡലി ഇഷ്ടമുള്ളവർക്ക് ഇഡ്ഡലിയും, ദോശ ഇഷ്ടമുള്ളവർക്ക് ദോശയും എളുപ്പം തയ്യാറാക്കാം. എങ്ങനെയാണ് ഇൗ ചെറുപയർ ദോശ ഉണ്ടാക്കുന്നതെന്ന് കൃത്യമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. അത് കാണാൻ താല്പര്യം ഉള്ളവർക്ക് കണ്ട് ഇൗ ബ്രേക്ക്ഫാസ്റ്റ് വിഭവം ഉണ്ടാക്കാം.