പുട്ടിനും ദോശക്കും ഒപ്പമെല്ലാം ബെസ്റ്റായ വളരെ രുചികരമായ സിംപിൾ ചെറുപയർ കറി തയ്യാറാക്കാം

പുട്ടിനും ദോശക്കും ഒപ്പമെല്ലാം ബെസ്റ്റായ വളരെ രുചികരമായ സിംപിൾ ചെറുപയർ കറി തയ്യാറാക്കാം. ഇതിനായി ചെറുപയർ കഴുകി വൃത്തിയാക്കി, ഒരു പ്രഷർകുക്കറിലേക്ക്‌ മൂന്ന് കപ്പ് വെള്ളം ഒഴിച്ചു നല്ലപോലെ ചൂടാകുമ്പോൾ അതിലേക്ക് ഇട്ട്, ഒപ്പം ആവശ്യത്തിന് ഉപ്പ്, അരടീസ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തു അടച്ച് 4-5 വിസിൽ വരുന്നത് വരെ വേവിച്ച്.

തീ ഓഫ് ചെയ്തു പ്രഷർ പോയി കഴിഞ്ഞ് തുറന്നു നോക്കുമ്പോ എന്തായാലും വെന്തിട്ടുണ്ടാകും. ഇനി ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് ഒന്നര ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുകിട്ട്‌ പൊട്ടുമ്പോൾ, ഒരുടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത്, 2വറ്റൽമുളക് മുറിച്ചത് ചേർത്തു വാടി വരുമ്പോൾ അതിലേക്ക് 8 ചെറിയുള്ളി, ഒരു തണ്ട് കറിവേപ്പില, 2 പച്ചമുളക് അരിഞ്ഞത് ചേർത്തിളക്കി കളർ വാടി വരുമ്പോൾ അതിലേക്ക് അരടീസ്പൂൺമുളകുപൊടി ഇട്ട് പച്ചമണം മാറ്റിയെടുക്കാം.

എന്നിട്ട് വേവിച്ച ചെറുപയറും കൂടി ചേർത്ത് യോജിപ്പിച്ച് ഒരുകപ്പു വെള്ളം ചേർത്ത് മിക്സ് ചെയ്തു, പിന്നെ വീണ്ടും ഒരു കപ്പ് വെള്ളം കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യാം. എന്നിട്ട് തിളച്ചു വരുമ്പോൾ അടച്ചു വെച്ച് ചെറുതീയിൽ 15-20 മിനിറ്റ് വേവിക്കണം. അതിനുശേഷം തുറക്കുമ്പോൾ വെള്ളം എല്ലാം വറ്റി കുറുകിയർ കറി തയ്യാറാകുന്നതാണ്.