നാടൻ രുചിയിൽ അടിപൊളി ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുന്ന വിധം

ചെമ്മീൻ ഈ രീതിയിൽ റോസ്റ്റ് ചെയ്തിട്ടുണ്ടോ. ഇല്ലെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട വിഭവം. ചെമ്മീൻ റോസ്റ്റിനു വേണ്ട ചേരുവകൾ എന്താണെന്ന് നോക്കാം. ചെമ്മീൻ (ഇടത്തരം) 1/2കെജി, സവാള 2എണ്ണം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1സ്പൂൺ, മുളക്പൊടി 11/2സ്പൂൺ,മഞ്ഞൾപൊടി 1/2 സ്പൂൺ,കുരുമുളക് പൊടി 1സ്പൂൺ, കറിവേപ്പില, മല്ലിയില ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന്, വെളിച്ചെണ്ണ ആവശ്യത്തിന്.

ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെ എന്നു നോക്കാം. ആദ്യം വൃത്തിയാക്കിയ ചെമ്മീനിൽ കുറച്ചു മഞ്ഞൾപൊടിയും കുറച്ചു മുളക്പൊടിയും ഉപ്പും ചേർത്ത് 15 മിനിറ്റ് ഫ്രിഡ്ജിൽ വക്കുക. ശേഷം ചൂടായ പാനിൽ2സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചെറുതായി വറുത്തു കോരുക. അതേ പാനിൽ 2 സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ശേഷം അതിലേക്ക് സവാള ചേർത്ത് വഴറ്റുക. ശേഷം അതിലേക്ക് പൊടികൾ ചേർത്തു നന്നായി വഴറ്റുക. എണ്ണ തെളിഞ്ഞു വരുന്ന പാകം വന്നാൽ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് നന്നായി മിക്സ് ചെയ്ത് 2മിനിറ്റ് അടച്ചു വക്കുക . ശേഷം അതിലേക്ക് മല്ലിയിലയും കറിവേപ്പിലയും ചേർത്ത്‌ വാങ്ങി വക്കുക. നമ്മുടെ സൂപ്പർ ടേസ്റ്റ് ഉള്ള ചെമ്മീൻ റോസ്റ്റ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *