ചെമ്മീൻ കൊണ്ട് തനി നാടൻ ശൈലിയിൽ ഒരു കിടിലൻ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുന്ന വിധം , അറിവ്

ചെമ്മീൻ കൊണ്ട് തനി നാടൻ ശൈലിയിൽ ഒരു കിടിലൻ ചെമ്മീൻ റോസ്റ്റ്.

നോൺ വെജ് ഒക്കെ റോസ്റ്റ് ആക്കി കഴിക്കുവാൻ കുറച്ചു പേർക്കെങ്കിലും വളരെ താത്പര്യമുണ്ടായിരിക്കും, കാരണം അങ്ങനെ റോസ്റ്റ് ആകുമ്പോൾ കുറച്ചുകൂടി രുചി വരുന്നതുപോലെ തോന്നുന്നതാണ് കാരണം അതുപോലെ ഒരു റോസ്റ്റ് ആണ് ഇന്ന് വീഡിയോയിൽ കാണിക്കുന്നത്. പല ആളുകൾക്കും ചെമ്മീൻ വളരെ ഇഷ്ടമായിരിക്കും എന്നാൽ അത് തന്നെ നാടൻ ശൈലിയിൽ ഒരു റോസ്റ്റ് ആക്കിയിട്ട് ഉണ്ടെങ്കിൽ എന്തായാലും ഇഷ്ടപ്പെടാതിരിക്കില്ല, ഇതിനായി അരക്കിലോ ചെമ്മീൻ, അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, മുക്കാൽ ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ നാരങ്ങാനീര്, എന്നിവയാണ് പുരട്ടി വയ്ക്കാൻ ആയിട്ട് വേണ്ടത്.

അതിനുശേഷം റോസ്റ്റ് തയ്യാറാക്കാനായി 2 സവാള, ഒരു വലിയ തക്കാളി, രണ്ട് പച്ചമുളക്, ആവശ്യത്തിന് എണ്ണ, രണ്ട് ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ ഗരം മസാല പൊടി, ആവശ്യത്തിന് വെള്ളം എന്നിവയാണ്. ഇത് ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്ന രീതിയാണ്, തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും, ഒരു തവണയെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കാം,

ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്ക് കൂടി ഈ റെസിപി പറഞ്ഞു കൊടുക്കാം. കടപ്പാട്: Deepas Recipes.

Leave a Reply

Your email address will not be published. Required fields are marked *