ഇനി ചെമ്മീൻ വാങ്ങുമ്പോൾ വായിൽ വെള്ളം വരുന്ന കേരള സ്റ്റൈൽ ചെമ്മീൻ ചെറിയുള്ളി റോസ്റ്റ്

ഇനി ചെമ്മീൻ വാങ്ങുമ്പോൾ വായിൽ വെള്ളം വരുന്ന കേരള സ്റ്റൈൽ ചെമ്മീൻ ചെറിയുള്ളി റോസ്റ്റ് തയ്യാറാക്കാം. നാടൻ ശൈലിയിൽ റോസ്റ്റ് ഉണ്ടാക്കാനായി നല്ലപോലെ ക്ലീൻ ചെയ്ത.

ചെമ്മീനിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് ചെറുനാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി ചേർത്ത് നല്ലപോലെ ഇളക്കി മസാല പിടിപ്പിച്ചു അരമണിക്കൂർ മാറ്റിവയ്ക്കാം. അതിനു ശേഷം ഒരു പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെമ്മീൻ ഇട്ടു രണ്ട് സൈഡും ഫ്രൈ ചെയ്തെടുക്കണം. എന്നിട്ട് അത് കോരി മാറ്റി അതേ എണ്ണയിലേക്ക് കടുകിട്ട് പൊട്ടുമ്പോൾ വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞതും കൂടി ചേർത്ത് മൂപ്പിച്ചതിനുശേഷം ചെറിയ ഉള്ളി വട്ടത്തിലരിഞ്ഞതും ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഗോൾഡൻ നിറമാകുമ്പോൾ കശ്മീരി മുളകുപൊടി ചേർത്ത് പച്ചമണം മാറ്റാം, എന്നിട്ട് തക്കാളി ചേർത്ത് ഇളക്കി, ചൂടുവെള്ളം ഒഴിച്ച് തക്കാളി വേവിക്കാം. ശേഷം ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചെമ്മീനും, വേപ്പില, കുരുമുളകുപൊടി, ഗരംമസാല കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം. എന്നിട്ട് അടച്ചു ഒന്ന് വേവിച്ചതിനു ശേഷം തുറന്നാൽ കിടിലൻ ഒരു ചെമ്മീൻ റോസ്റ്റ് തയ്യാറാകും. ഇതുണ്ടാക്കുന്നത് കാണുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നു.

ഇഷ്ടപെടും എന്ന് കരുതുന്നു.