ചപ്പാത്തിയുടെ ഒപ്പം കഴിക്കാൻ പറ്റിയ ഒരു സ്പെഷ്യൽ പരിപ്പുകറി, തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും

ചപ്പാത്തിയുടെ ഒപ്പം കഴിക്കാൻ പറ്റിയ ഒരു സ്പെഷ്യൽ പരിപ്പുകറി. സാധാരണ ചപ്പാത്തിയോടൊപ്പം ചിക്കനും ഉരുളകിഴങ്ങ് കറിയും മറ്റുമായിരിക്കും കൂടുതലും നമ്മൾ കഴിക്കുക, എന്നാൽ കേരളം വിട്ടു കഴിഞ്ഞിട്ടുണ്ടെങ്കിൽ ചപ്പാത്തിയോടൊപ്പം പരിപ്പുകറിയാണ് ഏറ്റവും ബെസ്റ്റ്, അവർ അത് തയ്യാറാക്കുന്നതും വളരെ വ്യത്യസ്തമായിട്ടാണ്.

അപ്പൊൾ അതുപോലെതന്നെ രുചികരവും ഗുണകരവും ആയ പരിപ്പ്‌കറി റെസിപ്പി ആണ് ഇന്ന് സുമ ടീച്ചർ നമുക്കായി പറഞ്ഞുതരുന്നത്. ഇതിനായി പരിപ്പ് നല്ലപോലെ കഴുകി കുക്കറിൽ ഇട്ട് വെള്ളവും, ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്തു ചേർത്ത് വേവിക്കണം. അതിനുശേഷം കറി തയ്യാറാക്കാനായി ഒരു സ്പൂൺ നെയ്യ് അല്ലെങ്കിൽ ഓയില് ഒഴിച്ച് ചൂടാകുമ്പോൾ ജീരകം, വറ്റൽമുളക്, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, എല്ലാം ഇട്ടു വാടി വരുമ്പോൾ അതിലേക്ക് സവാള ഇട്ടു അതും ഉപ്പും ചേർത്ത് വഴറ്റി, അതിലേക്ക് തക്കാളി കൊത്തിയരിഞ്ഞത് ചേർത്ത് വേവിക്കണം, അതിനുശേഷം എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക്‌ വേവിച്ച പരിപ്പ് ചേർത്ത്, വെള്ളം കൂടുതൽ വേണമെങ്കിൽ ചേർത്ത് തിളപ്പിക്കാം, ശേഷം അൽപ്പം ശർക്കരയിട്ട് മിക്സ് ആകി, മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യാം. അപ്പൊൾ അടിപൊളി ചപ്പാത്തിക്ക് വേണ്ട കറി തയ്യാറാകും. നിങ്ങൾക്കെല്ലാവർക്കും ഈ സ്പെഷ്യൽ പരിപ്പുകറി ഇഷ്ടപ്പെടുമെന്ന് കരുതുന്നു.