ചപ്പാത്തിക്ക്‌ കുഴയ്ക്കുന്നതുപോലെ കുഴച്ച് ഉള്ളിൽ അടിപൊളി ഫിലിങ്ങ് നിറച്ചൊരു പലഹാരം ഉണ്ടാക്കാം

ഗോതമ്പുപൊടി കൊണ്ട് ചപ്പാത്തിക്ക്‌ കുഴയ്ക്കുന്നതുപോലെ കുഴച്ച് ഉള്ളിൽ അടിപൊളി ഫിലിങ്ങ് നിറച്ചൊരു പലഹാരം ഉണ്ടാക്കി കഴിക്കാം.

ഇതിനായി ബൗളിലേക്ക് 2 കപ്പ്(200ml) ഗോതമ്പു പൊടി, ആവശ്യത്തിന് ഉപ്പും ഇട്ട് മിക്സ് ചെയ്തു, പിന്നെ രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് ഇളക്കി അതിലേക്ക് ഇളം ചൂടുവെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുറയ്ക്കാം, രണ്ടുമൂന്നു മിനിറ്റ് കൂടുതൽ നേരം എടുത്തു നല്ലരീതിയിൽ പരത്തി ഉരുട്ടി കുഴയ്ക്കണം, ശേഷം അതൊന്നു സോഫ്റ്റ് ആയി വരുമ്പോ അത് അടച്ച് മാറ്റിവയ്ക്കാം.

ഇനി ഒരു പാൻ അടുപ്പത്ത് വച്ചു അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അല്പം കശുവണ്ടി/ഉണക്കമുന്തിരി/ബദാം അങ്ങനെ എന്തെങ്കിലും ചെറുതായി നുറുക്കിയത് ചേർത്ത് റോസ്റ്റ് ആയി വരുമ്പോൾ അതിലേക്ക് 4 കാരറ്റ് ഗ്രേറ്റ് ചെയ്തത് അല്ലെങ്കിൽ മിക്സിയിലിട്ട് ഒന്നു ക്രഷ് ചെയ്തത് ഇട്ട് ഒരു മിനിറ്റ് ഒന്ന് മിക്സ് ചെയ്യാം, പിന്നെ അതിലേക്ക് അരക്കപ്പ് വെള്ളമൊഴിച്ച് ചെറുതീയിൽ 5-6 മിനിറ്റ് ഇളക്കി ഒരു കപ്പ് ശർക്കര ചീകിയത് ഇട്ട് ഇളക്കി ക്യാറേറ്റ്മായി യോജിപ്പിക്കാം.

ഇതിനു പകരമായി വേണമെങ്കിൽ ശർക്കരപ്പാനി/ പഞ്ചസാര ചേർത്ത് കൊടുത്താൽ മതിയാകും, എന്നിട്ട് ചെറുതീയിൽ ഇട്ട് നല്ലപോലെ ഇളക്കി വേണമെങ്കിൽ ഒന്നോ രണ്ടോ ഏലക്കയുടെ കുരു ചതച്ചത് ചേർത്ത് കൊടുക്കാം, എന്നിട്ട് ശർക്കരപ്പാനി എല്ലാം കാരറ്റുമായി യോജിച്ച് ഒരു വിധം വറ്റിവരുമ്പോൾ തീ ഓഫ് ചെയ്തു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്.

അതിനുശേഷം ചപ്പാത്തി മാവിൽ നിന്ന് ചെറിയൊരു ഉരുള എടുത്ത് പൂരിക്ക് പരത്തുന്നത് ചെറുതായി പരത്തി അതിനു നടുവിലായി ഫില്ലിംഗ് അൽപ്പം വച്ചു ഒരു സൈഡിൽ നിന്ന് മടക്കി കൊടുത്ത് അരിക് വശങ്ങൾ കൈ വച്ച് അല്ലെങ്കിൽ ഫോർക്ക് വച്ച് അമർത്തി ഒട്ടിച്ചു കൊടുക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഒരു കിഴി പോലെയോ അല്ലെങ്കിൽ ആലൂ പറാത്തയിൽ ഉരുളക്കിഴങ്ങ് വച്ചു പരത്തുന്നത് പോലെയോ ഒക്കെ ചെയ്തെടുക്കാവുന്നതാണ്.

ശേഷം ദോശ തവ അടുപ്പത്ത് വെച്ച് അതിൽ നെയ്യ് തടവി അത് ചൂടാകുമ്പോൾ അതിലേക്ക് ഇവ വെച്ച് അതിനു മുകളിലായും നെയ്യ് തടവിൽ തിരിച്ചും മറിച്ചുമിട്ട് ചപ്പാത്തി നമുക്കൊന്ന് ചുട്ടെടുക്കാം. ഏകദേശം രണ്ടു മൂന്നു മിനിറ്റ് കഴിയുമ്പോൾ തന്നെ ഇത് വെന്ത് വരുന്നതാണ്, അപ്പോൾ ഇവ എടുത്തുമാറ്റാം.

ഇതുപോലെ നിങ്ങൾക്ക് വേണമെങ്കിൽ ആവി കയറ്റിയും ഈ പലഹാരം തയ്യാറാക്കാവുന്നതാണ്.

അപ്പോൾ നല്ല കിടിലൻ ഫില്ലിംഗ് വച്ച ഈ പലഹാരം എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു. ഇത് ഉണ്ടാക്കുന്ന രീതി കാണണമെങ്കിൽ കാണാവുന്നതാണ്. കടപ്പാട്: Mums Daily.

Leave a Reply

Your email address will not be published. Required fields are marked *