ചോറിന്റെ കൂടെ കഴിക്കാന്‍ ഈ ചമ്മന്തി ഉണ്ടെങ്കില്‍ പിന്നെ വേറെ ഒന്നും വേണ്ട, നാടൻ തനത് രുചി

നാവിൽ കപ്പലോടിക്കാനും വയറു നിറയ്ക്കുവാനും അധികം സാധനങ്ങൾ ഒന്നും വേണ്ട ഈയൊരു കിടിലൻ ചമ്മന്തി മാത്രം മതി.

മലയാളികൾക്ക് ചമ്മന്തിയോട് വളരെയധികം പ്രിയമുണ്ട്, അതുകൊണ്ടുതന്നെ നമ്മൾ ഒരിക്കലും പട്ടിണി ആവില്ല എന്നത് ഉറപ്പാണ്. എന്തെങ്കിലും തട്ടി കൂട്ടി ഒരു ചമ്മന്തി ഉണ്ടാക്കിയാലും അതിനും ഒടുക്കത്തെ രുചി ആയതുകൊണ്ട് രണ്ടു പ്ലേറ്റ് ചോറ് ഒരുമിച്ച് കഴിക്കാം. അങ്ങനെയുള്ള ഒരു ചമ്മന്തിയുടെ റെസിപ്പി ആണ് താഴെ. ഇതിനായി ആവശ്യമുള്ളത് ഒരു തക്കാളി, ഒരു സവാള, ഒരു പച്ചമുളക്, അൽപം കറിവേപ്പില, വെളിച്ചെണ്ണ എന്നിവ മാത്രമാണ്.

ഈ ചമ്മന്തിക്ക്‌ തക്കാളി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ഒരു പ്ലേറ്റിൽ ഇട്ടു ആവശ്യത്തിനു ഉപ്പ് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് ഇതെല്ലാം കൂടി നമ്മുടെ കൈകൊണ്ടുതന്നെ നല്ലപോലെ തിരുമ്മി എടുക്കാം. നിങ്ങൾക്ക് വേണമെങ്കിൽ മിക്സിയിൽ ഇട്ട് ഒന്ന് അടിച്ച് കൊടുത്താൽ മതിയാകും, അല്ലെങ്കിൽ ഇടിക്കുന്ന സംഭവം ഉണ്ടെങ്കിൽ അതിൽ ഒന്ന് ഇടിച്ചാലും ചമ്മന്തി തയ്യാറാണ്.

ഇത് ഉണ്ടാക്കുവാൻ വളരെ എളുപ്പമാണെങ്കിലും രുചിയുടെ കാര്യത്തിൽ യാതൊരു വിട്ടു വീഴ്ച്ച ഇല്ലാത്ത ഒരു വിഭവം തന്നെ ആണ്.

Leave a Reply

Your email address will not be published. Required fields are marked *