ഒരു സ്പെഷ്യൽ കൂട്ട് തയ്യാറാക്കി എളുപ്പം ലഭിക്കുന്ന മത്തി അഥവാ ചാള ഫ്രൈ ചെയ്തെടുക്കാം, നാടൻ

നമുക്ക് എല്ലാവർക്കും എളുപ്പം ലഭിക്കുന്ന മത്തി അഥവാ ചാള ഒരു സ്പെഷ്യൽ കൂട്ട് തയ്യാറാക്കി ഫ്രൈ ചെയ്തെടുക്കാം, തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും.

നമുക്കെല്ലാം സുപരിചിതമായതും എളുപ്പം വാങ്ങാൻ കിട്ടുന്നതുമായ ഒരു സംഭവം തന്നെയാണ് മത്തി, അതു മിക്കദിവസങ്ങളിലും നമ്മുടെ വീടുകളിൽ ഉണ്ടാകുന്നത് കൊണ്ട് നമുക്ക് അതിനോട് വലിയ താല്പര്യം ഉണ്ടാവുകയില്ല, കുറച്ചു കൂടി സ്പെഷ്യൽ വേണമെന്നു തോന്നും, എന്നാൽ അടിപൊളി രുചിയിൽ ഇൗ രീതിയിൽ ഇവയെ ഫ്രൈ ചെയ്ത് എടുത്തിട്ടുണ്ടെങ്കിൽ കഴിക്കാത്തവർ പോലും കഴിച്ചു പോകും.

എല്ലാവർക്കും മത്തി ഫ്രൈ ചെയ്യാൻ അറിയുമായിരിക്കും, എങ്കിലും ഈ രീതി പലർക്കും അറിവ് ഉണ്ടാവുകയില്ല, ആയതിനാൽ അടുത്ത തവണ ഇങ്ങനെ ഒന്നു പരീക്ഷിച്ചു നോക്കാം. ഇതിനായി ആവശ്യമുള്ളത് 10 മീഡിയം സൈസ് മത്തി, രണ്ട് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഏകദേശം മൂന്ന് ടേബിൾസ്പൂൺ പുളിവെള്ളം, ഫ്രൈ ചെയ്യാൻ ആവശ്യത്തിനുള്ള വെളിച്ചെണ്ണ, ഒരു പിടി കറിവേപ്പില എന്നിവയാണ് വേണ്ടത്. വളരെ കുറഞ്ഞ ചേരുവകൾ മാത്രമേ വേണ്ടുള്ളൂ, ഒപ്പം എല്ലാം നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകുന്നതാണ്, അപ്പോൾ സ്വാദിഷ്ടമായ മത്തി ഫ്രൈ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ ഇനി ഒരു റെസിപ്പിയുടെ കൂട്ട് മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാം. കടപ്പാട്: Nabraz Kitchen.