ചക്കക്കുരു കൊണ്ട് ഐസ്ക്രീം ഇത് വേറെ ലെവൽ , ഒരിക്കൽ കഴിച്ചാൽ ഈ രുചി മറക്കില്ല

ഇപ്പോൾ ചക്കയുടെ സീസൺ അല്ലേ ചക്കക്കുരു എല്ലായിടത്തും സുലഭം ആവും. അപ്പോൾ പിന്നെ ചക്കക്കുരു കൊണ്ട് അതീവ രുചിയുള്ള ഒരു ഐസ്ക്രീം ഉണ്ടാക്കിയാലോ? ഈ വേനൽ ചൂടിൽ മനസ്സും ശരീരവും ഒന്ന് തണുപ്പിക്കാൻ പറ്റിയ സൂപ്പർ ഐറ്റം ആണിത്. വലിയ ചിലവ് ഒന്നും ഇല്ലാതെ തന്നെ ഉണ്ടാക്കി എടുക്കാൻ പറ്റുന്നതിനാൽ ആർക്കും ഇത് ഉണ്ടാക്കി നോക്കാവുന്നതാണ്. ഇതിൽ സാധാരണ ഐസ്ക്രീം ഉണ്ടാക്കുമ്പോൾ ചേർക്കുന്ന ഫ്രഷ് ക്രീം , മിൽക്ക് മേഡ്, ബട്ടർ ഇവയൊന്നും ചേർക്കുന്നില്ല.

ഈ കിടിലൻ രുചിയുള്ള ഐസ്ക്രീം ഉണ്ടാക്കാൻ ആവശ്യമുള്ളചേരുവകൾ ഇതൊക്കെയാണ്, ചക്കക്കുരു ഒരു 20 എണ്ണം, പാൽ അര ലിറ്റർ, പഞ്ചസാര മുക്കാൽ കപ്പ്, വാനില എസൻസ് ഒരു ടീസ്പൂൺ (ഇത് കയ്യിൽ ഇല്ലെങ്കിൽ പകരം ഏലക്ക പൊടി ചേർത്താലും മതി) ചക്കക്കുരുവിന്നോടൊപ്പം വീട്ടിൽ എപ്പോഴും ഉള്ള ഈ ചേരുവകൾ കൂടി ചേർത്താൽ മതി എത്ര കഴിച്ചാലും കൊതിതീരാത്ത ഈ ഐസ്ക്രീം ഉണ്ടാക്കാൻ ഇനി എന്തിനു മടിക്കണം ഇപ്പതന്നെ ഉണ്ടാക്കിയാലോ? വിശദമായി മനസിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *