ചക്കക്കുരു ഉണ്ടോ? ബദാം ഷേക്കിന്റെ രുചിയിൽ അടിപൊളി ചക്കക്കുരു ഷെയ്ക്ക് എളുപ്പം തയ്യാറാക്കാം

ചക്കക്കുരു ഉണ്ടോ? ബദാം ഷേക്കിന്റെ രുചിയിൽ അടിപൊളി ചക്കക്കുരു ഷെയ്ക്ക് തയ്യാറാക്കാം, രുചിയുണ്ടാകില്ല എന്ന് കരുതണ്ട, ആരായാലും കുടിച്ചു പോകും.

പലതരം ഷേയ്കൾ നമ്മൾ വീട്ടിൽ ട്രൈ ചെയ്യാറുണ്ട്. അതേപോലെ ഒന്നാണ് ചക്കകുരു ഷേക്ക്. വളരെ എളുപ്പത്തിൽ കൂടാതെ തന്നെ ബദാം ഷേക്കിന്റെ അതേ രുചിയിൽ ചക്കക്കുരു ഷേക്ക് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. ഇപ്പോൾ പിന്നെ ചക്ക സീസണായതിനാൽ നമുക്ക് ചക്കകുരു ലാവിഷായി ലഭ്യമാണ്. കറിയിലേക്കും മറ്റും ഉപയോഗിക്കും എങ്കിലും വേസ്റ്റ് വരാതെ തന്നെ നമുക്ക് ഇതേപോലെ നല്ല അടിപൊളി ഷെയ്ക്ക് കൂടി ഉണ്ടാക്കാവുന്നതാണ്. ഇത് കുട്ടികൾക്കൊക്കെ വളരെയധികം ഇഷ്ടപ്പെടും, മാത്രമല്ല വളരെ ഗുണകരമായിരിക്കും. നല്ല ഫ്രഷ് ആയിട്ടുള്ള ചക്കക്കുരു ഷേക്ക് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ ചക്കക്കുരു 12, പാൽ 500 മില്ലിലിറ്റർ, പഞ്ചസാര മൂന്ന് ടേബിൾസ്പൂൺ, കണ്ടൻസ്ഡ് മിൽക്ക് മൂന്ന് ടേബിൾസ്പൂൺ, പാൽപൊടി ഒരു ടേബിൾസ്പൂൺ, വാനില എസൻസ് രണ്ടു തുള്ളി, ഐസ്ക്യൂബ്, ബൂസ്റ്റ് എന്നിവ മാത്രമാണ്. ചൂടു കാലങ്ങളിലൊക്കെ വളരെ തണുത്ത ഇതേപോലുള്ള ഷേക്ക് ഉണ്ടാക്കുന്നത് വളരെ ഗുണകരമായിരിക്കും. ഉണ്ടാക്കുന്ന രീതി കാണാം.

മറ്റുള്ളവർക്കും നിർദ്ദേശിക്കാം.