റസ്റ്റോറന്റുകളിൽ ലഭിക്കുന്ന ഗോബി മഞ്ചൂരിയൻ വീട്ടിൽ ഉണ്ടാകണമെങ്കിൽ ഇത് പരീക്ഷിക്കാം

റസ്റ്റോറന്റുകളിൽ ലഭിക്കുന്ന ഗോബി മഞ്ചൂരിയൻ വീട്ടിൽ ഉണ്ടാകണമെങ്കിൽ ഇത് പരീക്ഷിക്കാം.

ഗോബി മഞ്ചൂരിയൻ തയ്യാറാക്കാനായി ഏകദേശം ഒരു കോളിഫ്ലവർ മുഴുവനായി എടുക്കണം, എന്നിട്ട് ഒരു പാത്രം അടുപ്പത്ത് വെച്ച് അതിൽ നിറയെ വെള്ളം ഒഴിച്ച് തിളക്കുമ്പോൾ ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് മിക്സ് ചെയ്യാം, ശേഷം അതിലേക്ക് കോളിഫ്ലവർ ഇട്ടുകൊടുത്തു ഫ്‌ലൈയിം ഓഫ് ചെയ്യാവുന്നതാണ്, 5 മിനിറ്റ് നേരം ചൂടുവെള്ളത്തിൽ കിടന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിനുള്ളിലെ പ്രാണികളും എല്ലാം പൊയ്‌ക്കൊള്ളും, ശേഷം വെള്ളം കളഞ്ഞു ഊറ്റി എടുക്കണം.

എന്നിട്ട് ഒരു ബൗളിലേക്ക് 3 ടീസ്പൂൺ കോൺഫ്ലവർ, മൂന്ന് ടീസ്പൂൺ മൈദ, അര ടീസ്പൂൺ കശ്മീരി മുളകുപൊടി(നിർബന്ധമില്ല), ആവശ്യത്തിനുള്ള ഉപ്പ്, കുറച്ച് വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് എടുക്കണം (മാവ് ഒരുപാട് ലൂസും ഒരുപാട് കട്ടിയും ആവരുത്, കോളിഫ്ലവറിൽ പിടിക്കുന്ന രീതിയിൽ വേണം ബാറ്റർ തയ്യാറാക്കാൻ), ശേഷം അതിലേക്ക് വെള്ളം കളഞ്ഞു വച്ചിരിക്കുന്ന കോളിഫ്ലവർ ഇട്ടു അതിന്മേൽ മാവ് പിടിക്കുന്ന രീതിയിൽ മിക്സ് ചെയ്തു കൊടുക്കണം.

അതിനു ശേഷം ഒരു കാടായി അടുപ്പത്തു വച്ച് ഇത് ഫ്രൈ ചെയ്യാൻ ഉള്ള എണ്ണ ഒഴിച്ചു കോളിഫ്ലവർ ഇട്ടു നല്ലപോലെ ഫ്രൈ ചെയ്തെടുക്കണം, കുറച്ച് ക്രിസ്പിയായി കിട്ടണമെങ്കിൽ ഒരു പ്രാവശ്യം ഫ്രൈ ചെയ്തു കഴിഞ്ഞ് പിന്നെ അതു ചൂടാറി കഴിഞ്ഞ് വീണ്ടും ഫ്രൈ ചെയ്താൽ നല്ല ക്രിസ്പിയായി കോളിഫ്ലവർ കിട്ടും. ഇനി സോഫ്റ്റ് ആയി മതിയെങ്കിൽ ഇതുപോലെ ഒരു തവണ ഫ്രൈ ചെയ്താൽ മതിയാകും, നല്ല രീതിയിൽ കളർ ഒക്കെ മാറി മാറുമ്പോൾ ഇതെടുത്ത് മാറ്റാവുന്നതാണ്.

എന്നിട്ട് ഗോബി മഞ്ചൂരിയൻ തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്കു രണ്ടു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അതിലേക്ക് 3 അല്ലി വെളുത്തുള്ളി വളരെ ചെറുതായി അരിഞ്ഞത്, 2 പച്ചമുളക് അരിഞ്ഞത് ചേർത്ത് ഒന്ന് ചൂടാക്കി കഴിയുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഒരു സവാള ചേർത്ത് വഴറ്റണം, ഈ സമയമെല്ലാം തീ മീഡിയം തൊട്ട് ഹൈ ഫ്ലെയിമിന് ഇടയിൽ വയ്ക്കണം, പിന്നെ അതിലേക്ക് ക്യൂബ് പോലെ അരിഞ്ഞുവച്ചിരിക്കുന്ന ഒരു ക്യാപ്സിക്കവും,ഒരു സവാളയും ചേർത്ത് കൊടുക്കാം, എന്നിട്ട് അതൊന്ന് ചൂടായി വരുമ്പോൾ വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ സോയാസോസ്ചേ ർക്കണം (ഡാർക്ക് സോയാസോസ് ആണെങ്കിൽ രണ്ട് ടീസ്പൂൺ മതി ലൈറ്റ് സോയാസോസ് മൂന്നു ടീസ്പൂൺ വരെ ചേർക്കാം), പിന്നെ അതിലേക്ക് മൂന്ന് ടീസ്പൂൺ ടൊമാറ്റോ സോസ്, ഒരു ടീസ്പൂൺ ചില്ലി സോസ് എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യാവുന്നതാണ്, എന്നിട്ട് എല്ലാം ചൂടായി വരുമ്പോൾ അതിലേക്ക് അല്പം വെള്ളം അതായത് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം, പിന്നെ അതൊന്ന് ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ പഞ്ചസാര, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാവുന്നതാണ്.

അതിനുശേഷം വെള്ളം തിളച്ചുവരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ കോൺഫ്ലവർ അല്പം വെള്ളത്തിൽ മിക്സ് ചെയ്തത് രണ്ട് ടീസ്പൂൺ ചേർത്ത് കൊടുക്കാവുന്നതാണ്, കോൺഫ്ലവർ ചേർക്കുമ്പോൾ ഗ്രേവി നല്ല കട്ടിയായി വരും അപ്പോൾ കട്ടിയായി കിട്ടണമെങ്കിൽ അതിനനുസരിച്ച് കൂടുതൽ കോൺഫ്ലവർ മിക്സ് ചേർക്കാവുന്നതാണ്, അതിനുശേഷം വീണ്ടും മിക്സ് ചെയ്ത് ശേഷം അതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന കോളിഫ്ലവർ ചേർത്ത് ഗ്രേവി നല്ലപോലെ മിക്സ് ചെയ്ത് പേടിപ്പിക്കണം.പിന്നെ അതിൻറെ മുകളിൽ കുറച്ചു സ്പ്രിങ് ഒനിയൻ കൂടി ചേർത്ത് മിക്സ് ചെയ്‌താൽ, നല്ല സ്വാദിഷ്ടമായ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഉള്ള ഗോബി മഞ്ചൂരിയൻ തയ്യാറാകും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *