ഈസി & ടേസ്റ്റി കോളിഫ്ലവർ സ്നാക്ക് ആവട്ടെ ഇന്നത്തെ നാലുമണിപലഹാരം, കിടിലം കട്ലൈറ്റ് റെഡി

ഇപ്പോ കോളിഫ്ലവർ കൊണ്ട് വരെ കട്ലൈറ്റ് ഉണ്ടാക്കാം.

ഇതിനായി ഏകദേശം മീഡിയം വലുപ്പമുള്ള ഒരു കോളിഫ്ലവർ വിനാഗിരിയും ഉപ്പും ഇട്ട വെള്ളത്തിൽ അഞ്ചു മിനിറ്റ് നേരം മുക്കിവെച്ച ശേഷം നല്ലപോലെ വളരെ നൈസായി ഗ്രേറ്റ് ചെയ്തെടുക്കാം (ഏകദേശം അര കപ്പ് അളവിൽ മാത്രം ഗ്രേറ്റ് ചെയ്തു എടുത്താൽ മതിയാകും), പിന്നെ അതിലേക്ക് ഒരു വലിയ ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് ഇടുക, പിന്നെ ഒരു മീഡിയം സൈസ് സവാള ചെറുതായി അരിഞ്ഞത്, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില ചെറുതായി അരിഞ്ഞത്, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മൂന്ന് ടേബിൾസ്പൂൺ കടലമാവ് അല്ലെങ്കിൽ അരിപ്പൊടി, ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ, ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം (ഒരു തുള്ളി വെള്ളം പോലും ചേർക്കേണ്ടതില്ല). നല്ലപോലെ കുഴച്ച് കഴിയുമ്പോൾ അതിലേക്ക് താല്പര്യമുണ്ടെങ്കിൽ കുറച്ചു മല്ലിയില കൂടി നുറുക്കിയത് ചേർത്ത് വീണ്ടും മിക്സ് ചെയ്യാം.

എന്നിട്ട് ഈ മാവ് ഇഷ്ടമുള്ള രീതിയിൽ ഉരുട്ടി എടുക്കാം (കട്ലൈറ്റ് തയ്യാറാക്കുന്നത് കൊണ്ട് കട്ലൈറ്റ് ഷേപ്പിൽ തന്നെ ഉരുട്ടി എടുത്താൽ മതിയാകും), ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഏകദേശം കാൽകപ്പ് ഓയിൽ ഒഴിച്ചു കൊടുത്തു അത് ചൂടാകുമ്പോൾ കട്ട്ലൈറ്റുകൾ അതിലേക്ക് വെച്ചുകൊടുത്ത് മീഡിയം ഫ്ലെയിമിൽ തന്നെ ഫ്രൈ ചെയ്ത് എടുക്കാം.

ഇവ അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് നല്ല ബ്രൗൺ കളർ ആകുമ്പോൾ കോളിഫ്ലവർ കട്ലേറ്റ് എടുത്തു മാറ്റാവുന്നതാണ്, ശേഷം ഇത് സോസിന്റെ കൂടെ ഒക്കെ കഴിക്കുവാൻ ഏറ്റവും ബെസ്റ്റ് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *