ഓവനും ബീറ്ററും ഒന്നും വേണ്ടാതെ നല്ല അടിപൊളി ഒരു ക്യാരറ്റ് ടീ കേക്ക് ഉണ്ടാക്കാം, ഉഗ്രൻ ടേസ്റ്റ്

ഓവനും ബീറ്ററും ഒന്നും വേണ്ടാതെ നല്ല അടിപൊളി ഒരു ക്യാരറ്റ് ടീ കേക്ക് ഉണ്ടാക്കാം.

പലർക്കും ക്രീം കേക്ക് കഴിക്കുന്നതിനേക്കാൾ ഏറെ ഇഷ്ടമുള്ളത് സാധാ കേക്ക് കഴിക്കുവാൻ ആയിരിക്കും, ആയതിനാൽ നാലുമണി നേരങ്ങളിൽ ഇടത്തരം മധുരതോട് കൂടിയുള്ള ഇൗ കേക്ക് കഴിക്കാൻ നല്ല രസം ഉണ്ടായിരിക്കും. ഇത് വിരുന്നുകാർ വരുമ്പോൾ ഉണ്ടാക്കി കൊടുത്താൽ അവർക്കും നല്ല ഇഷ്ടമായിരിക്കും.

ഇതുപോലെ കുറച്ച് അധികം കേക്കുണ്ടാക്കി സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും എപ്പോൾ വേണമെങ്കിലും എടുത്തു കൊടുക്കാം. ഇന്ന് വീഡിയോയിൽ ചെയ്യുന്നത് ക്യാരറ്റ് കൊണ്ട് ഉണ്ടാക്കുന്ന കേക്ക് ആണ്, ക്യാരറ്റ് നമുക്ക് എളുപ്പം ലഭിക്കുന്നത് കൊണ്ട് ഓവനും ബീറ്ററുമൊന്നുമില്ലാതെ ഇത് എളുപ്പം തയ്യാറാക്കാൻ സാധിക്കുന്നതാണ്.

ഇതിനായി ഒരു ഗ്ലാസ് മൈദ ഒന്നര ടീ സ്പൂൺ ബേക്കിംഗ് പൗഡർ, മുക്കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ, ഒരു നുള്ള് ഉപ്പ്, 2 കാരറ്റ് മീഡിയം സൈസ് ഉള്ളത്, മുക്കാൽ ഗ്ലാസ് പഞ്ചസാര, 4 മുട്ട, ഒരു ടീസ്പൂൺ ഓറഞ്ച് തൊലി അല്ലെങ്കിൽ ഒരു ടീസ്പൂൺ വാനില എസാൻസ്, അരഗ്ലാസ് ഓയിൽ, എന്നിവ മാത്രം മതിയാകും. ക്യാരറ്റ് ചേർക്കുന്നതുകൊണ്ട് വളരെ ഗുണകരമായ ഒരു കേക്ക് തന്നെയാണ് ധൈര്യമായിട്ട് ഉണ്ടാക്കി എല്ലാവർക്കും കൊടുക്കാം,

ഇത് തയ്യാറാക്കുന്ന രീതി വളരെ വിശദമായി വിഡിയോയിൽ കാണിക്കുന്നു. കടപ്പാട്: Nechus kitchen.

Leave a Reply

Your email address will not be published. Required fields are marked *