മൈദയും മുട്ടയും ഒന്നും ആവശ്യമില്ലാതെ നല്ല അടിപൊളി ഒരു ക്യാരറ്റ് കേക്ക് ഗോതമ്പു പൊടി കൊണ്ട്

മൈദയും മുട്ടയും ഒന്നും ആവശ്യമില്ലാതെ നല്ല അടിപൊളി ഒരു ക്യാരറ്റ് കേക്ക് ഗോതമ്പു പൊടി കൊണ്ട് തയ്യാറാക്കാം.

ക്യാരറ്റ് കഴിക്കുന്നത് നമുക്ക് വളരെ നല്ലത് ആയതുകൊണ്ട് ഇത് പരമാവധി വീട്ടിൽ ഉള്ളവരുടെ ഉള്ളിലേക്ക് എത്തിക്കുവാൻ പല മാർഗങ്ങളും തേടുന്നതാണ്, എന്നാൽ ജ്യൂസും ഹൽവയും ഒന്നും താല്പര്യം ഇല്ലെങ്കിൽ ഇതുപോലെ സ്വാദിഷ്ടമായ ക്യാരറ്റ് കേക്ക് ഉണ്ടാക്കി കഴിക്കാം, അപ്പോൾ ഒരു പലഹാരം കഴിച്ചു എന്നും ആയി ഒപ്പം നമുക്ക് ഒരുപാട് നല്ലതായ ഗോതമ്പ് പൊടിയും കാരറ്റും ഒരുപാട് ഗുണം ചെയ്യും.

അത്തരം മൈദയും, മുട്ടയും, ഓവനും, ബീറ്ററും ഒന്നും വേണ്ടാത്ത രീതിയിൽ ക്യാരറ്റ് കേക്ക് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ ഒരു കപ്പ് ഗോതമ്പു പൊടി, ഒരു ടീ സ്പൂൺ ബേക്കിംഗ് പൗഡർ, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ, ഒരു നുള്ള് ഉപ്പ്, കാൽകപ്പ് ഓയിൽ, അരക്കപ്പ് പാൽ, അര കപ്പ് പഞ്ചസാര, അരക്കപ്പ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്, ഒരു ടീസ്പൂൺ വാനില എസൻസ്, പിന്നെ അണ്ടിപ്പരിപ്പും മുന്തിരിയും വേണമെങ്കിൽ ചേർക്കാം.

ഇത്രയും ഉണ്ടായാൽ നല്ല അടിപൊളി ഒരു പ്ലം പോലെയുള്ള ക്യാരറ്റ് കേക്ക് തയ്യാറാക്കാവുന്നതാണ്.

ഇത് എങ്ങനെ ഉണ്ടാകുന്നു എന്ന് നമുക്ക് കാണാം, തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും. കടപ്പാട്: Dazzling World of Recipes.

Leave a Reply

Your email address will not be published. Required fields are marked *