കാന്റീൻ കട്ലറ്റിന്റെ ആ സീക്രെട് ഇതാണ്, ചിക്കൻ ഇല്ലാതെ നോൺ വെജ് രുചിയിൽ

ചിക്കൻ ഇല്ലാതെ നമുക്കൊരു ചിക്കൻ കട്ലറ്റ് തയ്യാറാക്കിയാല്ലോ???. അത്ഭുതപ്പെടേണ്ട ചിക്കൻ ഇല്ല, പക്ഷേ ചിക്കൻ രുചിയിൽ. അതും നമ്മുടെ കാന്റീൻ രീതി. കാന്റീൻ കട്‌ലറ്റ്ന്റെ പിന്നിൽ കുറേ ടിപ്സ് ഉണ്ട് കേട്ടോ( അത് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്) ചിക്കൻ പകരമായി സോയാ ചങ്ക്സ്, ചിക്കൻ മസാല പൊടിയും ആണ് ചേർത്തു കൊടുക്കുന്നത്. കൂടെ ഉരുളകിഴങ്ങു, മസാല കൂട്ടുകളും, മല്ലിയും ഒക്കെ ഉണ്ട് കൂട്ടിന്. ചിക്കൻ കട്‌ലറ്റ് ഒരു പ്രത്യേക മസാലക്കൂട്ട് ഉണ്ട്. അത് നമുക്ക് ഇവിടെ ചേർത്തു കൊടുത്താൽ മതിയാകും.

മസാല കൂട്ടുകളും വേവിച്ച ഉരുളക്കിഴങ്ങും വേവിച്ചു കഴിക്കുന്ന സോയാ ചങ്ക്സ് ആവശ്യത്തിനു മസാലപ്പൊടിയും ചേർത്ത് കട്ലറ്റ് ഷേപ്പിൽ പരത്തുക. ബ്രെഡ് പൊടി കൊട്ട് ചെയ്തു ഒരു മണിക്കൂറെങ്കിലും ഫ്രീസറിൽ വച്ച് എണ്ണയിൽ പൊരിച്ചെടുത്ത് ചിക്കൻ ഇല്ലാത്ത ഈ ചിക്കൻ കട്‌ലറ്റ് തയ്യാറാക്കാം. വിശദമായി അറിയുവാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *