വെറും 5 മിനുട്ടിൽ ഒരു ക്യാബേജ് തോരൻ, ഈസി ആയി ഇതുപോലെ തയ്യാറാക്കാം

ജോലിക്കാർക്കും മടിയന്മാർക്കും ഹെൽത്തി ഭക്ഷണ പ്രേമികൾക്കും വേണ്ടി തേങ്ങ ചേർക്കാതെ വെറും 5 മിനുട്ടിൽ ഒരു ക്യാബേജ് തോരൻ. തോരൻ വെക്കാം തേങ്ങ വേണ്ട, മസാല പൊടികൾ വേണ്ട, അരച്ച കൂട്ട് വേണ്ട വളരെ എളുപ്പത്തിൽ ഏതു മടിയന്മാർക്കും മടിച്ചികൾക്കും തയ്യാറാക്കാം. ജോലിക്കാർക്ക് ഏറെ ഉപകാരം ആകും ഈ വീഡിയോ അതും നിങ്ങൾ ഇത് വരെ ചെയ്തിട്ടില്ലാത്ത രീതിയിലും രുചിയിലും

ഒരു ചെറിയ പാനിൽ ഒരു സ്പൂൺ ഉഴുന്നും ഒരു സ്പൂൺ കടല പരിപ്പും 1/4സ്പൂൺ ഉപ്പും ഇട്ട് ചൂടാക്കി പൊടിച്ചു എടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്, കടുക് കടല പരിപ്പ്, ഉഴുന്ന്, വറ്റൽ മുളക്, കറിവേപ്പില ഉള്ളി ചേർത്ത് വഴറ്റുക.മഞ്ഞൾ പൊടി 1/4 സ്പൂൺ ചേർത്ത് യോജിപ്പിക്കുക, ശേഷം ക്യാബേജ് കൂടി ചേർത്ത് 3 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക.

ഇതിലൊട്ട് 3 സ്പൂൺ ഉഴുന്ന് കടല പരിപ്പ് പൊടിച്ചത് ചേർത്ത് കൊടുത്ത് ഒരു മിനിറ്റ് ചെറു തീയിൽ വേവിച്ചാൽ ഒരു പുതിയ രുചിയിൽ വളരെ എളുപ്പത്തിൽ ക്യാബേജ് തോരൻ റെഡി.