ഗോതമ്പുപൊടി, പാൽ, പഞ്ചസാര വെച്ച് ഒരു കിടിലൻ ബട്ടർ സ്കോച്ച് ഐസ്ക്രീം ഉണ്ടാക്കിയെടുക്കാം

ആർട്ടിഫിഷ്യൽ ഫ്ലേവറുകൾ ഒന്നും ചേർക്കാതെ വീട്ടിൽ തന്നെ ബട്ടർസ്കോച്ച് തയ്യാറാക്കി ഒപ്പം ഗോതമ്പുപൊടിയും വെച്ച് ഒരു കിടിലൻ ബട്ടർ സ്കോച്ച് ഐസ്ക്രീം ഉണ്ടാക്കി കഴിക്കാം.

ഐസ്ക്രീം തയ്യാറാക്കാനായി നല്ല അടി കട്ടിയുള്ള പാത്രം അടുപ്പത്ത് വെച്ച് ചെറുതീയിൽ ആക്കി അതിലേക്ക് അര കപ്പ് പഞ്ചസാര ഇട്ട് വെള്ളം ചേർക്കാതെ ഉരുക്കി ബ്രൗൺ കളർ ആക്കി എടുക്കണം, ബ്രൗൺ കളർ ആയി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് അതും ഉരുകി വരുമ്പോൾ അതിലേക്ക് കഷണങ്ങളായി മുറിച്ചു വച്ചിരിക്കുന്ന 10 അണ്ടിപ്പരിപ്പ് അല്ലെങ്കിൽ കപ്പലണ്ടി ഇട്ട് മിക്സ് ചെയ്തു തീ ഓഫ് ചെയ്ത് അത് പെട്ടെന്ന് തന്നെ ഒരു ബട്ടർ പേപ്പറിലേക്ക് അല്ലെങ്കിൽ നെയ്യ്/ഓയിൽ തടവിയ ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കണം, എന്നിട്ട് അത് നൈസായി പരത്തി തണുക്കാൻ വക്കാം.

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്കു അര ലിറ്റർ പാൽ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ബൗളിലേക്ക് ഒന്നര ടേബിൾസ്പൂൺ ഗോതമ്പുപൊടിയും തിളപ്പിക്കാൻ വച്ചിരിക്കുന്ന പാലിൽ നിന്ന് അല്പം ഒഴിച്ച് അതൊന്നു കലക്കിയ ശേഷം ചെറുതീയിൽ ആക്കി ചൂടായ പാനിലേക്ക് ഒഴിച്ച് കൈവിടാതെ ഇളക്കി, ഒപ്പം ഒന്നു രണ്ട് നുള്ള് മഞ്ഞൾപ്പൊടി കളറിനു വേണ്ടി ചേർത്തു ഒപ്പം അര കപ്പ് പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്.

എന്നിട്ട് കൈവിടാതെ ഇളക്കി പാൽ കുറുകി ഒരുപാട് കട്ടിയും അല്ല എന്നാൽ ലൂസും അല്ലാത്ത പരിവം ആകുമ്പോൾ തീ ഓഫ് ചെയ്തു അത് ചൂടാറാൻ വയ്ക്കാം, ശേഷം ചൂടാറി കഴിയുമ്പോൾ ഇത് ഒരു കണ്ടെയ്നറിലേക്ക് ഒഴിച്ച് മുകളിൽ എന്തെങ്കിലും വച്ച് മൂടി കണ്ടെയ്നർ അടച്ചു ഒന്നര മണിക്കൂർ ഫ്രീസറിൽ വയ്ക്കുക.

ഈ സമയം തണുത്തു ഒടിഞ്ഞു പോരുന്ന പരുവമായി ബട്ടർസ്‌കോച്ച് ഒരു ചപ്പാത്തി പലക വച്ചു ഇടിച്ചു വളരെ ചെറിയ കഷ്ണങ്ങൾ ആക്കി മാറ്റി വെക്കാം, പിന്നെ ഒന്നരമണിക്കൂർ കഴിഞ്ഞ് ഫ്രീസറിൽ നിന്ന് ഐസ്ക്രീം എടുത്തു മിക്സിയുടെ ജാറിലിട്ടു, ഒപ്പം ഇടിച്ച ബട്ടർസ്കോച്ചിന്റെ ഒരു മുക്കാൽ ഭാഗം കൂടി ചേർത്ത് അടിച്ചെടുക്കാം. എന്നിട്ട് വീണ്ടും ഇത് കണ്ടെയ്നറിൽ ഒഴിച്ച് അതിനു മുകളിലായി ബാക്കി ബട്ടർസ്‌കോച്ച് കഷ്ണങ്ങൾ കൂടി വിതറി കൊടുത്ത ഒരു രാത്രിമുഴുവൻ വച്ച്,

പിന്നീട് എടുത്താൽ നല്ല അടിപൊളി പുറത്തു നിന്ന് വാങ്ങുന്ന പോലത്തെ ഐസ്ക്രീം തയ്യാറായിരിക്കും. കടപ്പാട്: Mums Daily.

Leave a Reply

Your email address will not be published. Required fields are marked *