ഗോതമ്പും രണ്ട് ചേരുവകൾ കൊണ്ട് നല്ല ക്രിസ്പി ആയിട്ടുള്ള വെണ്ണ ബിസ്ക്കറ്റ് ഇപ്പോൾതന്നെ റെഡി

ഗോതമ്പും രണ്ട് ചേരുവകൾ കൊണ്ട് നല്ല ക്രിസ്പി ആയിട്ടുള്ള വെണ്ണ ബിസ്ക്കറ്റ് ഇപ്പോൾതന്നെ തയ്യാറാക്കാം.

ബിസ്കറ്റുകൾ ഏറെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് തീർച്ചയായും ഉണ്ടാക്കാവുന്നതും കഴിക്കാവുന്നതും ആയ ഒരു ബിസ്ക്കറ്റ് റെസിപ്പി ആണ് വീഡിയോയിൽ പറയുന്നത്, ഇപ്പോൾ ഇറങ്ങുന്ന ചോക്ലേറ്റ് ബിസ്ക്കറ്റ്നെകാളും പലർക്കും വെണ്ണ ബിസ്കറ്റ് പോലെയുള്ള ബിസ്ക്കറ്റുകൾ കഴിക്കുവാനായിരിക്കും കൂടുതൽ ഇഷ്ടം, അത് ചായയിൽ കൂട്ടി കഴിക്കുവാനും ഒക്കെ ഒരുപാട് നല്ലതാണ്.

ഇത് ഗോതമ്പു പൊടി കൊണ്ട് ഉണ്ടാക്കുന്നതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും എല്ലാവർക്കും വേണമെങ്കിൽ ഡെയിലി കൊടുത്താലും ഒരു കുഴപ്പവും ഉണ്ടാവുകയില്ല, ഇതുപോലെ അൽപ്പം ബിസ്ക്കറ്റുകൾ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ വൈകുന്നേരങ്ങളിൽ പലഹാരം ഒന്നുമില്ലെങ്കിൽ ഇവ എടുത്തു കഴിക്കുവാൻ കൊടുക്കാവുന്നതാണ്. അത്തരമൊരു ബിസ്ക്കറ്റ് തയ്യാറാക്കാനായി ആവശ്യമുള്ളത് അര കപ്പ് പഞ്ചസാര, 2 ഏലക്കായ, അരക്കപ്പ് ബട്ടർ അഥവാ നെയ്യ് ഒരു കപ്പ് ഗോതമ്പ് പൊടി എന്നിവ മാത്രം മതിയാകും. ഏലക്കായും ബട്ടറും ഒക്കെ ഉള്ളതുകൊണ്ട് തന്നെ കഴിക്കാൻ സൂപ്പറാണ്. ഇത് 15 മിനിറ്റ് മാത്രമേ കുക്ക് ആകാൻ വേണ്ടി എടുക്കുകയുള്ളൂ.

അപ്പോൾ ഈ ഒരു കിടിലൻ ബിസ്ക്കറ്റ് ഇഷ്ടമുള്ളവർക്ക് തീർച്ചയായും ഈ റെസിപ്പി പരീക്ഷിക്കാം.