ഉപ്പുമാങ്ങ വച്ചു 5 മിനിറ്റിൽ കിച്ചടി റെഡി, ചോറിനൊപ്പം ഇത് മാത്രം മതി

ഉപ്പുമാങ്ങ വച്ചു 5 മിനിറ്റിൽ ഒരു കറി റെഡി, ഉപ്പുമാങ്ങ കിച്ചടി. ചോറിനൊപ്പം കഴിക്കാൻ ഉപ്പുമാങ്ങ വച്ചു 5 മിനിറ്റിൽ ഒരു നാടൻ കറി റെഡി. കണ്ണിമാങ്ങ ഉപ്പിട്ട് വയ്ക്കുന്നത് ആണ് ഈ കറി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. നാടൻ രീതിയിൽ ഉണ്ടാക്കുന്ന ഈ ഒരു കറി മതി ചോറുണ്ണാൻ..

ഇതിനു വേണ്ടി ഒരു മിക്സിയിൽ മൂന്നോ നാലോ ഉപ്പുമാങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി ഇട്ടു കൊടുക്കുക. അതിലേക്കു നാലു ചെറിയ ഉള്ളി ഒരു മൂന്നു ചുവന്ന മുളക് ചുട്ടെടുത്തത് ഇട്ടിട്ട് ഒന്നു ചതച്ചെടു ക്കുകാ. അതിലേക്കു 1/2 കപ്പ് ചിരകിയ നാളികേരം ചേർത്ത് കുറച്ചു വെള്ളവും ഒഴിച്ചു മിനുസമായ് അരച്ചെടുക്കുക.

അതു ഒരു പാത്രത്തിലേക്ക് മാറ്റി മുന്ന് ടീസ്പൂൺ തൈരും ആവശ്യത്തിന് ഉപ്പും ഇട്ട് മിക്സ്‌ ചെയ്യുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്കു 1/4ടീസ്പൂൺ ഉലുവ, ചുവന്ന മുളക്, കറിവേപ്പില എന്നിവ താളിച്ചിടുകാ. നല്ല സ്വാദിഷ്ടമായ ഉപ്പുമാങ്ങ കിച്ചടി റെഡി.