സമയവും ലാഭം, ചേരുവകളും കുറവ് – ഗോതമ്പ് പൊടിയും തേങ്ങയും കൊണ്ട് നാളത്തെ ബ്രേക്ക്ഫാസ്റ്റ് ഉഷാർ

ഈ സമയങ്ങളിൽ വളരെ കുറച്ച് ചേരുവ കൊണ്ട് സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കാൻ ആയിരിക്കും എല്ലാവരും ശ്രമിക്കുക, അതുകൊണ്ട് ഏറ്റവും എളുപ്പത്തിൽ വീട്ടിൽ തന്നെ ലഭിക്കുന്ന ഗോതമ്പു പൊടിയും തേങ്ങയും കൊണ്ട് തയ്യാറാക്കുന്ന ബ്രേക്ക്ഫാസ്റ്റ് വളരെ നല്ലതായിരിക്കും.

ഇതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടി ഇട്ടുകൊടുക്കാം, ശേഷം അതിലേക്ക് കാൽ കപ്പ് തേങ്ങ ചിരവിയത്, ഒരു നുള്ള് ഉപ്പ്, രണ്ട് ടീസ്പൂൺ കറുത്ത എള്ള്, അര കപ്പ് ശർക്കരപ്പാനി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു എടുക്കണം.

ഇനി അതിലേക്ക് കുറച്ചു കുറച്ച് വെള്ളമൊഴിച്ച് ദോശമാവിന്റെ പരുവത്തിൽ ഇൗ മാവ് കുറച്ച് ലൂസ് ആക്കി എടുക്കണം.

ഇനി ഇത് ചുട്ടെടുക്കാൻ വേണ്ടി ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ അല്പം ഓയില് ഒഴിച്ച് പാനിൽ മൊത്തം ആക്കി ഒരു തവിയിൽ മാവ് എടുത്തു എന്ന ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് ചെറുതായൊന്ന് വട്ടത്തിൽ പരത്തി, അടച്ചുവെച്ച് വേവിക്കുക.

രണ്ടു മിനിറ്റു നേരം വേവിച്ചതിനു ശേഷം ഈ അപ്പം ഒന്നും മറിച്ചിട്ട് ആ ഭാഗവും വെന്തുവരുമ്പോൾ എടുത്ത് ഇളം ചൂടോടുകൂടി കഴിക്കാവുന്നതാണ്. ഈ വിഭവം മധുരം ഉള്ളത് ആയത് കൊണ്ട് ഇതിന്റെ കൂടെ കഴിക്കാൻ വേറെ ഒന്നിന്റെയും ആവശ്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *