പൊറോട്ടയും പത്തിരിയും ഒക്കെ തോറ്റുപോകുന്ന സ്പെഷ്യൽ ഐറ്റം, ഇനി ബ്രേക്ക്ഫാസ്റ്റ്/ഡിന്നർ സെറ്റ്

പൊറോട്ടയും പത്തിരിയും ഒക്കെ തോറ്റുപോകുന്ന സ്വാദിൽ റവ കൊണ്ടൊരു പുത്തൻ ബ്രേക്ക്ഫാസ്റ്റ്/ഡിന്നർ തയ്യാറാക്കാം.

ഇതിനായി മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു കപ്പ് റവ ഇട്ട് അത് മാക്സിമം ഒന്ന് പൊടിച്ചെടുക്കണം, അതിനുശേഷം അത് മാറ്റിവച്ചു ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒന്നേമുക്കാൽ കപ്പ് വെള്ളം, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് തിളച്ചു വരുമ്പോൾ ചെറുതീയിൽ ആക്കി അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന റവ കുറച്ചു കുറച്ച് ചേർത്ത് മിക്സ് ചെയ്തു 5-8 മിനിറ്റ് വേവിച്ചെടുക്കണം മിക്സ് ചെയ്തു കൊണ്ട് വേവിച്ചെടുക്കണം, അതിനുശേഷം തീ ഓഫ് ആക്കി നേരെ ഒരു പ്ലേറ്റിലേക്ക് റവ പരത്തി ഇട്ട് കൊടുത്തതിനു ശേഷം അതിലേയ്ക്ക് അരക്കപ്പ് മൈദ കുറച്ച് കുറച്ചായി ഇട്ട് സ്പൂൺ വച്ചു ആദ്യം മിക്സ് ചെയ്തതിനുശേഷം കൈയ്യിൽ തൊടാവുന്ന ചൂടാകുമ്പോൾ കൈ വച്ചു ഇടിച്ചു കുഴച്ചു സോഫ്റ്റ് ആക്കി എടുക്കാം, കയ്യിൽ ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ എണ്ണ തടവാം.

എന്നിട്ട് സോഫ്റ്റായി വരുമ്പോൾ അതിൽ നിന്ന് ചെറിയൊരു ഉരുള എടുത്തു പൊട്ടൽ ഒന്നുമില്ലാതെ ഉരുട്ടി പലകയിൽ പൊടി വിതറിയതിനുശേഷം അതിൽ ഉരുള വച്ച് പത്തിരി പോലെ അൽപ്പം കട്ടിയിൽ എന്നാല് നൈസായി പരത്തി, പിന്നെ കറക്ട് ഷേപ്പ് കിട്ടാൻ വേണ്ടി എന്തെങ്കിലും മൂടി വച്ച് അമർത്തി എടുക്കാം.

അതിനുശേഷം ദോശ തവ ചൂടാകുമ്പോൾ നെയ് തടവിക്കൊടുത്തു അതിന്മേൽ ഒരെണ്ണം വച്ചു പെട്ടെന്നുതന്നെ അതിനുമുകളിലായി കുമിള വരുന്നതാണ്, അപ്പോൾ തിരിച്ചും മറിച്ചും ഇട്ടു പ്രസ് ചെയ്തു കൊടുക്കുമ്പോൾ കുറച്ചുകഴിഞ്ഞ് അത് പൊങ്ങി വരുന്നത് കാണാം അപ്പോൾ വീണ്ടും തിരിച്ചും മറിച്ചുമിട്ട് നെയ്യ് തടവി കൊടുതു വെന്തുകഴിയുമ്പോൾ എടുത്തു മാറ്റാവുന്നതാണ്.

ഇതുപോലെ തന്നെ ബാക്കി എല്ലാം ചെയ്യാം, തീർച്ചയായും പൊറോട്ടയും പത്തിരി കഴിക്കുന്നതിലും ഏറ്റവും രുചിയിൽ തന്നെ ഈ വിഭവം കറി ഒന്നുമില്ലെങ്കിലും നിങ്ങൾക്ക് കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *