ഉഴുന്നുവടയെ വെല്ലുന്ന രീതിയിൽ ഉഗ്രൻ സ്വാദിൽ ഒരു ബ്രഡ് വട തയ്യാറാക്കാം, എന്താ രുചി – കിടിലം

ഉഴുന്നുവടയെ വെല്ലുന്ന രീതിയിൽ ഉഗ്രൻ സ്വാദിൽ ഒരു ബ്രഡ് വട തയ്യാറാക്കാം.

സാധാ ഉഴുന്ന് വട ഉണ്ടാക്കാൻ കുറച്ചധികം സമയം എടുക്കും ആയതിനാൽ അതിലും എളുപ്പമാണ് ഈ രീതിയിൽ മാവ് ഒന്നും അരയ്ക്കാതെ ബ്രെഡ് ഉപയോഗിച്ച് കിടിലൻ ഒരു വട തയ്യാറാക്കുന്നത്, ആ രീതിയാണ് ലക്ഷ്മി നായർ ഇന്ന് നമുക്ക് വേണ്ടി കാണിച്ചുതരുന്നത്.

ഇങ്ങനെ ബ്രെഡ് വടകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് സ്പെഷ്യൽ തന്നെയായിരിക്കും, ഇതാകുമ്പോൾ ഉഴുന്നും മറ്റൊന്നും ഇല്ലെങ്കിലും ബ്രെഡ് ഉണ്ടായിട്ടുണ്ടെങ്കിൽ ഉഴുന്നുവടയുടെ പോലെതന്നെ ക്രിസ്പിയും നല്ല സ്വാദിഷ്ടവുമായ വട തയ്യാറാക്കാൻ സാധിക്കും.

ഇതിനായി ആവശ്യമുള്ളത് പത്ത് പീസ് ബ്രെഡ്, ഒരു കപ്പ് തൈര്, ഒന്നര ടേബിൾസ്പൂൺ ഇഞ്ചി അരിഞ്ഞത്, ഒന്നര ടേബിൾ സ്പൂൺ പച്ചമുളക് അരിഞ്ഞത്, ഒരു വലിയ സവാള, ആവശ്യത്തിനു മല്ലിയിലയും, കറിവേപ്പില, അരക്കപ്പ് അരിപ്പൊടി, 4 ടേബിൾസ്പൂൺ റവ, കാൽ ടീസ്പൂൺ സോഡാപ്പൊടി, ആവശ്യത്തിന് ഉപ്പ്, നാല് ടേബിൾ സ്പൂൺ വെള്ളം, ഫ്രൈ ചെയ്യാൻ ആവശ്യമായിട്ടുള്ള എണ്ണ എന്നിവയാണ്. ഇത്രയും ഉണ്ടെങ്കിൽ നല്ല കിടിലൻ ചായ സ്പെഷ്യൽ ആയ വട തയ്യാറാക്കാൻ സാധിക്കുന്നതാണ്, അപ്പോൾ നാളെ തന്നെ ബ്രെഡ് വാങ്ങി ഈ രീതിയിൽ ഉണ്ടാക്കാം, തയ്യാറാക്കുന്ന രീതി.