ഇന്ന് തന്നെ തയ്യാറാക്കാം വെറും 5 മിനുട്ടിൽ വെറൈറ്റി ബ്രെഡ് നിറച്ചത് – എന്തൊരെളുപ്പം എന്തൊരു വെറൈറ്റി

5 മിനിറ്റ് കൊണ്ട് നമുക്ക് ഗാർലിക് ബ്രെഡ് തയ്യാറാക്കാം, ഇത് നമുക്ക് നാലുമണിപലഹാരം ആയും കുട്ടികൾക്ക് ബ്രേക്ക്ഫാസ്റ്റ് ആയിട്ടും ഒക്കെ കൊടുത്തയക്കാൻ വളരെ നല്ലതാണ്.

ഗാർലിക് ബ്രെഡ് തയ്യാറാക്കാൻ വേണ്ടി മൂന്ന് അല്ലി വെളുത്തുള്ളി എടുക്കുക ശേഷം അതൊന്ന് ഗ്രേറ്റ് ചെയ്തെടുക്കുമ്പോൾ നമുക്ക് ഏകദേശം ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ഗ്രേറ്റ് ആയത് കിട്ടും, എന്നിട്ടു അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ബട്ടർ കൂടി ചേർത്ത് മിക്സ് ചെയ്തു നല്ല ക്രീം പോലെ ആകണം ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ ചിലി ഫ്ലെയിക്ക്സ്( ചുവന്ന മുളക് പൊടിച്ചത്), ഒരു ടേബിൾ സ്പൂൺ മല്ലിയില നുറുക്കിയത് കൂടി ചേർക്കാം, പിന്നെ കയ്യിൽ ഒറിഗാനോ ഉണ്ടെങ്കിൽ കാൽടീസ്പൂൺ അതും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഇതെല്ലാം കൂടി മിക്സ് ചെയ്തു എടുക്കണം (നിങ്ങൾ ഇതിൽ ചേർത്തിരിക്കുന്നത് ഉപ്പില്ലാത്ത ബട്ടർ ആണെങ്കിൽ മിക്സ് ചെയ്യുന്നതിന് മുൻപ് അൽപ്പം ഉപ്പും കൂടി ആഡ് ചെയ്യണം അല്ലെങ്കിൽ ചേർക്കേണ്ട ആവശ്യമില്ല). ഈ മിക്സ് ചെയ്ത സംഭവം കുറച്ചു നേരത്തേക്ക് മാറ്റി വയ്ക്കുക.

എന്നിട്ടു ഒരു നാല് പീസ് ബ്രഡ് എടുത്തു വെക്കുക ഒപ്പം നാല് ടേബിൾസ്പൂൺ ചീസ് കൂടി ഗ്രേറ്റ് ചെയ്തു വയ്ക്കുക, ഇനി ഓരോ ബ്രഡ് എടുത്തു അതിൻറെ ഒരു ഭാഗത്ത് ഗാർലിക് മിക്സ് തേച്ചു കൊടുക്കുക, എന്നിട്ടു വേറൊരു ബ്രെഡ് എടുത്തു അതിൻറെ ഒരു ഭാഗത്ത് ഈ ചീസ് വച്ചു കൊടുക്കുക ( താല്പര്യമുണ്ടെങ്കിൽ അതിൻറെ മുകളിൽ ആയി രണ്ടു നുള്ള് ചില്ലി ഫ്ലെയിക്ക്സ് ചേർക്കാം), ശേഷം ഈ ചീസ് വച്ചിരിക്കുന്ന ബ്രെഡിന്റെ മുകളിലായി മറ്റേ ബ്രെഡിന്റെ ഗാർലിക് തേക്കാത്ത ഭാഗം വച്ചുകൊടുത്തു സെറ്റ് ചെയ്‌ത്‌ ഒന്ന് ഫ്രൈ ചെയ്തെടുക്കണം.

ഇതിനായി ചൂടായ പാനിലേക്ക് ഇത് വച്ച് ടോസ്റ്റ് ചെയ്തെടുക്കാം, ഇനി ബ്രെഡിന്റെ പുറത്തെ ഗാർലിക് ഇല്ലാത്ത ഭാഗത്ത് കൂടി ഗാർലിക് മിക്സ് തേച്ചു കൊടുക്കാം (അതായത് ഉള്ളിൽ ചീസും പുറത്തു രണ്ടു സൈഡിലും ഗാർലിക് മിക്സ് ആയി ബ്രെഡ് ഇരിക്കുന്നതാണ്), ശേഷം ഒരു സൈഡ് മൊരിഞ്ഞു വരുമ്പോൾ മറ്റേ സൈഡിലേക്ക് മറിച്ചിടുക, എപ്പോഴും തീ മീഡിയത്തിനും ലോ ഫ്ലെയിമിനും ഇടയിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ശേഷം രണ്ട് സൈഡും മൊരിയുമ്പോൾ എടുത്തു മാറ്റാവുന്നതാണ്. എന്നിട്ടു ഇതൊന്നു മുറിച്ചു കഴിച്ചു നോക്കൂ. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപെടും.