നൂഡിൽസ് ബ്രെഡും കൊണ്ട് ഉണ്ടാക്കുന്ന അടിപൊളി ഒരു നാലുമണി സ്നാക്ക് തയ്യാറാക്കാം, കിടിലം

നൂഡിൽസ് ബ്രെഡും കൊണ്ട് ഉണ്ടാക്കുന്ന അടിപൊളി ഒരു നാലുമണി സ്നാക്ക് തയ്യാറാക്കാം.

ഇതിനായി 2 കപ്പ് വെള്ളം ഒരു പാനിലേക്ക് ഒഴിച്ചു അത് ഒന്ന് തിളച്ചു വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ കാരറ്റ് അരിഞ്ഞതും, രണ്ട് ടേബിൾസ്പൂൺ ബീൻസ് അരിഞ്ഞതും ചേർക്കാം, എന്നിട്ട് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ഈ പച്ചക്കറി വെന്തുവരുമ്പോൾ, അതിലേക്ക് നമ്മുടെ 12 രൂപയുടെ ഒരു പാക്കറ്റ് നൂഡിൽസും അതോടൊപ്പം അതിൻറെ മസാല കൂടി ഇട്ടു കൊടുക്കാവുന്നതാണ്, (മസാല താല്പര്യമില്ലാത്തവർക്ക് കുരുമുളകുപൊടി ഇട്ട് കൊടുത്താൽ മതിയാകും), എന്നിട്ട് എല്ലാം മിക്സ് ചെയ്തു വെള്ളം വറ്റിച്ചെടുക്കണം, നൂഡിൽസ് കുറച്ചു ഡ്രൈ ആയി വരാൻ തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ ടൊമാറ്റോ സോസ് താല്പര്യമുണ്ടെങ്കിൽ ചേർക്കാവുന്നതാണ്, എന്നിട്ട് മുഴുവനായി വെള്ളം വറ്റി നൂഡിൽസ് തയ്യാറാകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്.

എന്നിട്ട് അത് ഒരു ബൗളിലേക്ക് മാറ്റി വെക്കാം, ഈ സമയം 5 ബ്രെഡ് എടുത്ത്, അതിൻറെ അരിക് വശങ്ങളെല്ലാം മുറിച്ച് ചപ്പാത്തി പലക അതിന്മേൽ വച്ചു ചെറുതായി ഈ ബ്രെഡ് ഒന്ന് പരത്തി കൊടുക്കാം, എന്നിട്ട് സോഫ്റ്റായി വരുമ്പോൾ അതിന്റെ ഒരു സൈഡിലായി കുറച്ചു നൂഡിൽസ് വച്ച് ബ്രെഡ് പതിയെ ചുരുട്ടി എടുക്കാം, ശേഷം അതിന്റെ അരിക് വശം ഒന്ന് ഒട്ടിച്ചു കൊടുക്കാനായി അര ടേബിൾ സ്പൂൺ മൈദ പൊടിയിലേക്ക് അൽപ്പം വെള്ളമൊഴിച്ച് പേസ്റ്റ് പോലെ ആക്കി ബ്രെഡിന്റെ സൈഡിൽ ഈയൊരു മൈദ പേസ്റ്റ് തേച്ചു ഒട്ടിക്കാം, അപ്പോൾ കറക്റ്റ് റോൾ പോലെ ഈ ബ്രെഡ് കിട്ടും.

ശേഷം പാനിൽ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അത് ചൂടാകുമ്പോൾ ഈ ബ്രഡ് ഇട്ടുകൊടുത്ത് തിരിച്ചും മറിച്ചുമിട്ട് ഒന്ന് മൊരിയിച്ചു എടുക്കാം, ഒരു മിനിറ്റിനുള്ളിൽ തന്നെ രണ്ടു വശവും റോസ്‌റ് ആയി കിട്ടുന്നതാണ്, ഒരുപാട് നേരം ഒന്നും റോസ്റ്റ് ആക്കേണ്ട ആവശ്യമില്ല. അതിനുശേഷം എടുത്തുമാറ്റിയാൽ നല്ല സ്വാദിഷ്ടമായ ഒരു സ്നാക്ക് ലഭിക്കുന്നതാണ്, ഇത് ചായയോടൊപ്പം ഒക്കെ കഴിക്കാൻ നല്ല അടിപൊളി ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *