ഒരു പാക്കറ്റ് ബ്രെഡ് ഉണ്ടെങ്കിൽ മലബാർ വിഭവമായ കിടിലൻ ബ്രഡ് പോള തയ്യാറാക്കുന്നവിധം അറിയാം. മലബാറിലെ ഏറ്റവും സ്പെഷ്യൽ ആയിട്ടുള്ളതാണ് പോള വിഭവങ്ങൾ, അതിൽ ഏറ്റവും എളുപ്പത്തിൽ രുചികരമായ രീതിയിൽ ഒരു ടീ കേക്ക് കഴിക്കുന്നതുപോലെ ബ്രഡ് പോള തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിനായി മിക്സിയുടെ ജാറിലേക്ക് ബ്രെഡ് പൊട്ടിച്ച് ഇട്ട് അത് പൊടിച്ചെടുക്കാം.
എന്നിട്ട് അതൊരു ബൗളിലേക്ക് മാറ്റി മിക്സിയുടെ ജാറിലേക്ക് കോഴിമുട്ട, പഞ്ചസാര, ഏലയ്ക്കാപൊടി ഇട്ട് നല്ലപോലെ അടിച്ചെടുത്ത് അത് ബ്രഡ് മിക്സിയിൽ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു കട്ടിയാവുകയാണെങ്കിൽ അൽപം പാലും ചേർത്തു ഇളക്കി ഒരു കടായി അടുപ്പത്ത് വെച്ച് അതിലേക്ക് നെയ്യിൽ/ സൺഫ്ലവർ ഓയിളിൽ അണ്ടിപരിപ്പും മുന്തിരിയും ഇട്ട് വറുത്തു മാറ്റാവുന്നതാണ്. എന്നിട്ടതും ബ്രഡ് മിക്സിലേക്ക് ചേർത്ത് മിക്സ് ചെയ്തു, നേരെ കടായിലേക്ക് മിക്സ് ഒഴിച്ചുകൊടുത്തു മുകളിലായി അല്പം നട്സ് വിതറി അടച്ചു വച്ച് വേവിക്കാം. വേവിക്കുന്ന കൃത്യമായ രീതി വിഡിയോയിൽ വിശദമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മധുര പോള നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ തീർച്ചയായും മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാം.