ബ്രെഡ് കൊണ്ട് അടിപൊളി ഗുലാബ് ജാമുൻ

ബ്രെഡ് കൊണ്ട് അടിപൊളി ഗുലാബ് ജാമുൻ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.. വരൂ, നമുക്കൊരുമിച്ചു ബ്രെഡ് ഗുലാബ് ജാമുൻ ഉണ്ടാക്കാം. അതും വളരെ ഈസി ആയി.

ആവശ്യമുള്ള സാധനങ്ങൾ ഇവയാണ്, ബ്രെഡ് – 5 പീസ്, പാൽ – 5 സ്പൂൺ, പഞ്ചസാര – 11/2 കപ്പ്, ഏലക്ക പൊടി – ഒരു നുള്ള്, നെയ്യ് – 1സ്പൂൺ

ഉണ്ടാക്കുന്നതിനായി ആദ്യം ബ്രെഡ് 4സൈഡ് കട്ട്‌ ചെയ്ത് വക്കുക. അതിനു ശേഷം മിക്സിയിൽ നന്നായി പൊടിച്ചു വക്കുക. അത് ഒരു പാത്രത്തിലേക്ക് ഇട്ട് 1സ്പൂൺ നെയ്യും പാലും ചേർത്ത് നന്നായി കുഴച്ചു വക്കുക. അതിനു ശേഷം 10 മിനിറ്റ് മൂടി വക്കുക. ഈ സമയം നമുക്ക് ഷുഗർ സിറപ്പ് റെഡി ആക്കാം. അതിനു വേണ്ടി 2 ഗ്ലാസ് വെള്ളം പഞ്ചസാര ചേർത്ത് ഒരു 10 പത്തു മിനിറ്റ് തിളപ്പിച്ച്‌ അതിലേക്ക് ഏലക്ക പൊടി കൂടി ചേർത്ത് മാറ്റി വക്കുക.

ഇനി നമുക്ക് ബ്രെഡ് ബോൾ വറുത്തു കോരാം. അതിനു വേണ്ടി ഒരു കടായി അടുപ്പിൽ വക്കുക. അതിലേക്ക് ഓയിൽ ഒഴിച് ചൂടാക്കുക. മാറ്റിവെച്ച മാവിൽ നിന്ന് ചെറിയ ബോൾ ഉണ്ടാക്കി എടുക്കുക.ഇങ്ങനെ ഉണ്ടാക്കി എടുത്ത ബോൾ എണ്ണയിൽ വറുത്തു കോരുക. ഒരു മീഡിയം തീയിൽ വേണം വറുത്തു എടുക്കാൻ. ബ്രൗൺ നിറം ആകുന്നതു വരെ പൊരിച്ചു എടുക്കുക. ചൂടോടെ തന്നെ ഷുഗർ സിറപ്പിലേക്ക് ഇടുക. 10 മിനിറ്റ് കഴിഞ്ഞാൽ നമ്മുടെ ടേസ്റ്റി ആയ ബ്രെഡ് ഗുലാബ് ജാമുൻ റെഡി. ഇത് ചൂടോടെയും, തണുപ്പിച്ചും ഉപയോഗിക്കാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *