വെറും ബ്രെഡും പഴവും കൊണ്ട് ഒരൊന്നൊന്നര നാലുമണി പലഹാരം, എളുപ്പവും രുചികരവും

ഇപ്പോൾ നാല് മണി നേരത്തെ ബ്രഡും പഴവും കൊണ്ടുള്ള പലഹാരം ആണ് താരം.

ബ്രഡും പഴവും എല്ലാവരുടെ വീട്ടിലും പെട്ടെന്നു തന്നെ ലഭ്യമാകുന്ന ഒരു വസ്തു ആയതിനാലും, പെട്ടെന്നുതന്നെ സ്നാക്സ് ഉണ്ടാക്കുവാൻ സാധിക്കുന്നതിനാലും, ഒപ്പം കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന പലഹാരം ആയത് കൊണ്ടും എല്ലാവരും ഇത് തയ്യാറാക്കി വിജയിച്ചവരാണ്.

അപ്പോൾ ഇതിനുവേണ്ടി ഏകദേശം 4 ബ്രഡ് എണ്ണ ഇല്ലാത്ത പാനിൽ ഒന്ന് ടോസ്റ്റ് ചെയ്ത് എടുക്കണം, എന്നിട്ട് ഈ ക്രിസ്പി ആയിട്ടുള്ള ബ്രെഡ് മിക്സിയിലിട്ട് നല്ലപോലെ പൊടിച്ചെടുക്കാം, ശേഷം ഈ ബ്രഡ് ക്രമ്സ് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് ഇഷ്ടമുള്ള പഴം ബ്രെഡുമായി ഒന്നും കുഴഞ്ഞു കിട്ടാനുള്ള രീതിക്കു നിങ്ങൾക്ക് ചേർക്കാം. എന്നിട്ടും നല്ലപോലെ കുഴച്ചു ചെറുതായി ഒന്നു ലൂസ് ആക്കി ഈ മിക്സ് എടുക്കാം.

ഇനി അതിലേക്ക് നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ നാളികേരം ചിരവിയത് അല്ലെങ്കിൽ നട്സ് അഥവാ ഏലയ്ക്കാ പൊടിച്ചത് ഒക്കെ താല്പര്യമുണ്ടെങ്കിൽ ചേർക്കാവുന്നതാണ്, ഇതെല്ലാം പലഹാരത്തിന് സ്വാദു കൂട്ടുന്നവ ആണ്. ശേഷം ഇത് നിങ്ങൾക്കിഷ്ടമുള്ള ഷേപ്പിൽ ഒന്ന് ആക്കി വയ്ക്കുക, എന്നിട്ട് ഫ്രൈ ചെയ്യുവാൻ വേണ്ടി ഒരു പാൻ അടുപ്പത്തു വച്ച് അത് ചൂടാകുമ്പോൾ അതിലേക്ക് മുങ്ങാനുള്ള ഓയിൽ ഒഴിച്ച് അത് ചൂടായി വരുമ്പോൾ തീ കുറച്ചു വച്ച് ഇവ ഇട്ടു കൊടുത്തു നല്ല ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ എടുത്തു മാറ്റാവുന്നതാണ്. ഇങ്ങനെ ചെയ്തിരുന്നാൽ നാലുമണി പലഹാരം ആയ ബ്രെഡ് ബനാന സ്നാക്സ് റെഡിയാകും.

Leave a Reply

Your email address will not be published. Required fields are marked *