ബ്രെഡ്, ചോക്ലേറ്റ് ഓയിൽ എന്നിവയുണ്ടെങ്കിൽ 2 മിനിറ്റിൽ അടിപൊളി ഒരു പലഹാരം തയ്യാറാക്കാം

ബ്രെഡ്, ചോക്ലേറ്റ് ഓയിൽ എന്നിവയുണ്ടെങ്കിൽ 2 മിനിറ്റിൽ അടിപൊളി ഒരു പലഹാരം തയ്യാറാക്കാം, ചോക്ലേറ്റ് ആയതുകൊണ്ട് തന്നെ മധുരം ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഇത് കഴിക്കാൻ ഒരു പ്രത്യേക ഉത്സാഹം ആയിരിക്കും.

അപ്പോൾ ഇതിനായി നമ്മുടെ സാധാ ബ്രെഡ് എടുത്ത് അതിനു നടുവിലായി രണ്ടു പീസ് ചോക്ലേറ്റ് വച്ചു കൊടുക്കാം, ഇഷ്ടമുള്ള ചോക്ലേറ്റ് നിങ്ങൾക്ക് വയ്ക്കാവുന്നതാണ്, അതിനു ശേഷം പതിയെ ഒരു സൈഡിൽ നിന്നും ബ്രെഡ് മടക്കി അതിനൊരു ഗ്ലാസിൻറെ അരികൊണ്ട് മറ്റും വച്ചു അമർത്തി മുറിച്ചെടുക്കാവുന്നതാണ്, നിങ്ങൾക്ക് ഏത് ഷേപ്പിൽ വേണമെങ്കിലും മുറിച്ചെടുക്കാം, ശരിക്കും ചോക്ലേറ്റ് ബ്രെഡിൻെറ ഉള്ളിൽ ഇരിക്കണം എന്ന് മാത്രമേയുള്ളൂ.

എന്നിട്ട് ചോക്ലേറ്റ് ഉള്ളിലാക്കി ബ്രെഡിന്റെ രണ്ടുവശവും ഒട്ടിക്കാൻ വേണ്ടി പച്ചവെള്ളം അതിന്റെ അരിക് വശങ്ങളിൽ എല്ലാം തേച്ച് എല്ലാ ഭാഗവും ഒട്ടിക്കണം, ഇവ പെട്ടെന്ന് തന്നെ ഒട്ടുന്നതാണ് തുറന്നു പോരുമോ എന്ന് സംശയിക്കേണ്ട. ഇതുപോലെ നിങ്ങൾക്ക് ആവശ്യാനുസരണം ചെയ്തെടുക്കാവുന്നതാണ്.

എന്നിട്ട് ഫ്രൈ ചെയ്യുവാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കാം, രണ്ട് ടേബിൾസ്പൂൺ എണ്ണയിലും ഫ്രൈ ചെയ്യാം, എന്നാൽ പെട്ടെന്ന് ഫ്രൈ ആകാൻ കുറച്ച് അധികം എണ്ണ ഒഴിച്ച് കൊടുക്കാവുന്നതാണ്, എന്നിട്ട് ചൂടാകുമ്പോൾ ബ്രെഡ് ഇട്ട് കൊടുക്കാം, ഒരു മീഡിയം ഫ്ലെയിമിൽ തീ വച്ച് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചുമിട്ട് പുറം വശം ഗോൾഡൺ നിറം ആകുമ്പോൾ എടുത്തു മാറ്റാവുന്നതാണ്.

അപ്പോൾ നല്ല സൂപ്പർ ടേസ്റ്റ് പുറത്ത് നല്ല ക്രിസ്‌പി ആയ ഉള്ളിൽ ചോക്ലേറ്റ് മധുരം ഉള്ള സ്നാക്ക് ലഭിക്കും, ഇത് രണ്ടും കൂടി കഴിക്കാൻ നല്ല ടേസ്റ്റ് ആണ്. Mums Daily സ്പെഷ്യൽ ഐറ്റം!

You may also like...

Leave a Reply

Your email address will not be published. Required fields are marked *