രാവിലത്തെ ദോശമാവ് അൽപ്പം ഉണ്ടെങ്കിൽ പഴം കൊണ്ട് ബോണ്ട പോലൊരു സൂപ്പർ 4 മണി പലഹാരം തയ്യാറാക്കാം

രാവിലത്തെ ദോശമാവ് അൽപ്പം ഉണ്ടെങ്കിൽ പഴം കൊണ്ട് ബോണ്ട പോലൊരു സൂപ്പർ 4മണി പലഹാരം തയ്യാറാക്കാം. ഇതിനായിഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ്/വെളിച്ചെണ്ണ ഒഴിച്ച് ഒരു കപ്പ് തേങ്ങ ചിരവിയത് ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ അതിലേക്ക് ഒരു കപ്പ് അവല് ഇട്ടു വീണ്ടും റോസ്റ്റ് ചെയ്ത ശേഷം അതിലേക്ക് 2 നേത്രപ്പഴം കൊത്തിയരിഞ്ഞത് കൂടിയിട്ട് മിക്സ് ചെയ്യാം.

പഴം ചെറുതായി വെന്ത് തുടങ്ങുമ്പോൾ അതിലേക്ക് 200 ഗ്രാം ശർക്കര കാൽകപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചു ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു യോജിച്ചു വരുമ്പോൾ രണ്ട് ടേബിൾസ്പൂൺ അരിപൊടി, അരടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം. ശേഷം ഒരു കപ്പ് ദോശമാവിലേക്ക്‌ ഒരു ടേബിൾസ്പൂൺ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്ത് മാവ് കട്ടി ആയിട്ട് കിട്ടണം. എന്നിട്ട് പഴം ഫില്ലിംഗ് ഉരുള ആക്കി ദോശ മാവിൽ മുക്കി ചൂടായ എണ്ണിയിലേക്ക് ഇട്ട് മീഡിയം തീയിൽ ഫ്രൈ ചെയ്ത് എടുത്തിട്ടുണ്ടെങ്കിൽ സ്പെഷ്യൽ രുചികരമായ ഒരു നാലുമണിപലഹാരം തയ്യാറാക്കുന്നതാണ്.

തീർച്ചയായും നിങ്ങള്ക്ക് ഇത് ഇഷ്ടപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *