പഴം വെറുതെ ഇരിപ്പുണ്ടോ? വേവിക്കാതെ തന്നെ ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്ന സ്നാക്ക് ഇതാ

ബിസ്കറ്റും പഴവും ഇരിപ്പുണ്ടോ? എങ്കിൽ വേവിക്കാതെ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ നാലുമണി പലഹാരം. ഇതുപോലെ ഒന്ന് ചെയ്തു നോക്കാം, ഇഷ്ടപെടുന്നതായിരിക്കും.

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ബിസ്ക്കറ്റ്. മാത്രമല്ല ബിസ്ക്കറ്റ് കഴിക്കാത്തവരായി ആരും ഉണ്ടാവില്ല. ബിസ്ക്കറ്റ് ഏതുമാവട്ടെ ബിസ്ക്കറ്റും പഴവും ഉണ്ടെങ്കിൽ നമുക്ക് കിടിലൻ സ്നാക്ക് തയ്യാറാക്കാം. ചിലപ്പോഴെങ്കിലും പഴം ഒക്കെ പെട്ടെന്ന് തന്നെ കേടുവന്നു പോകാറുണ്ട്. കുട്ടികളും പഴുത്ത പഴം കഴിക്കാൻ താല്പര്യം കാണിക്കാറില്ല, അതുകൊണ്ടുതന്നെ പഴമുപയോഗിച്ച് പലവിധ വിഭവങ്ങൾ തയ്യാറാക്കി കൊടുക്കാറുണ്ട്. അതേപോലെ വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇത്. ബിസ്ക്കറ്റ് കൂടിയുള്ളതിനാൽ ഏറെ രുചികരവും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതും ആവാം. രണ്ട് പാക്കറ്റ് ബിസ്കറ്റ് ഉണ്ടെങ്കിൽ പഴവും പഞ്ചസാരയും തേങ്ങയും കൂട്ടിച്ചേർത്തു നമുക്ക് വേവിക്കാതെ തന്നെ ഈ കിടിലൻ പലഹാരം തയ്യാറാക്കാം. ഫ്രിഡ്ജിൽ വെച്ച് സൂക്ഷിയ്ക്കാം കുറച്ചു നാളുകളിലേക്ക് യൂസ് ചെയ്യാം. ഇതിനു വേണ്ട ചേരുവകൾ രണ്ട് പാക്കറ്റ് ബിസ്കറ്റ്, 2 ടേബിൾസ്പൂൺ പഞ്ചസാര, 3 റോബസ്റ്റ പഴം, തേങ്ങ ചിരവിയത് എന്നിവ മാത്രമാണ്. തയ്യാറാക്കുന്ന വിധം കാണാം

റെസിപി നിർദ്ദേശിക്കാം.