രാവിലെ അല്പം പുട്ട് ബാക്കി ഇരിപ്പുണ്ടെങ്കിൽ കിടിലൻ ഒരു പുട്ട് ബിരിയാണി തയ്യാറാക്കാം, അറിവ്

രാവിലെ അല്പം പുട്ട് ബാക്കി ഇരിപ്പുണ്ടെങ്കിൽ കിടിലൻ ഒരു പുട്ട് ബിരിയാണി തയ്യാറാക്കാം.

പലതരം ബിരിയാണികൾ കഴിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ബാക്കി വന്ന പുട്ട് കൊണ്ട് തയ്യാറാക്കുന്ന ബിരിയാണി വളരെ സ്പെഷ്യലും വെറൈറ്റിയും ആണ്, ഇതാകുമ്പോൾ രാവിലെ പുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അല്പം ബാക്കിവെച്ച നമുക്ക് ഉച്ചത്തേക്ക് ഒരു കിടിലൻ ബിരിയാണി തന്നെ അങ്ങ് ഉണ്ടാക്കി കളയാം.

സാധാ ബിരിയാണി ഉണ്ടാക്കുന്ന ബുദ്ധിമുട്ടൊന്നും ഈ ഒരു പുട്ട് ബിരിയാണി തയ്യാറാക്കാൻ ഇല്ല എന്നതാണ് ഏറെ പ്രത്യേകമായ കാര്യം, അപ്പോൾ ഇതിനായി വേണ്ടത് രണ്ടു കുറ്റി പുട്ട്, രണ്ട് മുട്ട കൊത്തി പൊരിച്ചത്, ഒന്ന് രണ്ട് ടേബിൾസ്പൂൺ എണ്ണ, രണ്ട് ചെറിയ കഷ്ണം പട്ട, മൂന്ന് ഗ്രാമ്പു, അൽപ്പം പെരുംജീരകം, ഒരു സവാള, ഉപ്പ്, രണ്ട് പച്ചമുളക്, ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അതായത് ഒരു കഷ്ണം ഇഞ്ചിയും 6 വെളുത്തുള്ളിയും ചേർത്തിട്ടുള്ള പേസ്റ്റ്, ഒരു തക്കാളി, മല്ലിയില, അര സ്പൂൺ മുളകുപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, കാൽ സ്പൂൺ ഗരം മസാല പൊടി, പിന്നെ ആവശ്യത്തിന് പച്ചക്കറി വേവിച്ചത് ചേർക്കാം, അല്ലെങ്കിൽ ചിക്കൻ ആയാലും ചേർക്കാവുന്നതാണ്. അപ്പോൾ ഏറെ സ്വാദിഷ്ടമായ ഈ കിടിലൻ പുട്ട് ബിരിയാണി തയ്യാറാക്കുന്ന രീതി വീഡിയോയിലുണ്ട്,

നിങ്ങൾക്കെല്ലാവർക്കും ഈ വിഭവം ഇഷ്ടപ്പെടുമെന്ന് കരുതുന്നു. കടപ്പാട്: Kerala Recipes By Nitha.

Leave a Reply

Your email address will not be published. Required fields are marked *