ബിരിയാണി ഉണ്ടാക്കുമ്പോൾ വീട്ടിൽ തയ്യാറാക്കിയ ഈ ബിരിയാണി മസാല പൗഡർ ഉണ്ടെങ്കിൽ പണി എളുപ്പം

ഇനി ബിരിയാണി ഉണ്ടാക്കുമ്പോൾ ഈ ചേരുവകൾ ചേർത്തു വീട്ടിൽ തയ്യാറാക്കിയ ബിരിയാണി മസാല പൗഡർ ഇട്ടുണ്ടാക്കിയാൽ പണി എളുപ്പം തീരുകയും ഒപ്പം രുചികരമായ ബിരിയാണി തയ്യാറാകുന്നതാണ്. ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ആദ്യം ഗ്രാമ്പൂ(15) ഇട്ട് ചെറുതീയിൽ ചൂടാക്കി ചൂടായ ഒരു മണം വരുമ്പോൾ അത് മാറ്റാം. അത്പോലെ തന്നെ 2 വലിയ പീസ് കറുവപ്പട്ട, ഒരു തക്കോലം ഓരോ ഇതളായി പൊട്ടിച്ചിട്ടത്.

അരടീസ്പൂൺ മുഴുവൻ കുരുമുളക്, 15 ഏലക്ക എന്നിവയെല്ലാം വേറെ വേറെയായി ഇട്ട് ചൂടാക്കി എടുത്തു മാറ്റം. പിന്നെ ജാതിക്കയുടെ തൊണ്ട് കളഞ്ഞ വെള്ളഭാഗം നാലായി മുറിച്ചത് ഇട്ട് ചൂടാകുമ്പോൾ അതിലേക്ക് ഉണക്കിയ ജാതിപത്രി ഒരെണ്ണം കൂടിയിട്ട് അതും ചൂടാകുമ്പോൾ എടുത്ത മാറ്റാവുന്നതാണ്. ശേഷം പാനിലേക്ക് രണ്ട് ടേബിൾസ്പൂൺ പെരുംജീരകം ചൂടായി തുടങ്ങുമ്പോൾ അരടീസ്പൂൺ സാദാജീരകം, അരടീസ്പൂൺ സാജീരകം (സാജീരകം ബിരിയാണിക്ക് കൂടുതൽ രുചി നൽകുന്നതാണ്), എന്നിവ ഇട്ട് റോസ്റ്റാക്കി പൊട്ടി തുടങ്ങുമ്പോൾ അതും മാറ്റി വെക്കാവുന്നതാണ്. അവസാനം പാനിലേക്ക് 2 വയനയില ഇട്ട് ചൂടാക്കി പൊടിയാവുന്ന പാകമാകുമ്പോൾ അതും എടുത്തു മാറ്റാം. ശേഷം എല്ലാം തണുത്തതിനുശേഷം ചെറിയജാറിൽ നല്ലപോലെ പൊടിച്ചെടുത്ത് വീണ്ടും പൊടി തണുത്തു കഴിയുമ്പോൾ കാറ്റ് കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം.

1 കിലോ ബിരിയാണി അരിക്ക് ഒന്നരടീസ്പൂൺ മാത്രമാണ് ചേർക്കാൻ പാടുകയുള്ളൂ.